ആലപ്പുഴ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കന്യാസ്ത്രീ വിവാഹം ചെയ്തു. കഴിഞ്ഞ 30നാണ് അർത്തുങ്കൽ മഠത്തിലെ 33 വയസുകാരിയായ കന്യാസ്ത്രീയെ കാണാതായത്. അധികൃതർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കന്യാസ്ത്രീ വിവാഹിതയായ വിവരം അറിഞ്ഞത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയായ യുവാവുമായി പ്രണയത്തിലായ ഇവർ നാടുവിടുകയായിരുന്നു. തൃശൂരിലെ ക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതയായശേഷം കഴിഞ്ഞ രണ്ടിന് ഇവർ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ എത്തി. പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ഭർത്താവിനൊപ്പം വിട്ടയച്ചു.
















