എറണാകുളം: പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നു വീഴാതിരുന്നത് ദൈവത്തിന്റെ കൃപ കൊണ്ട് മാത്രമാണ് പാലാരിവട്ടം റൂര്‍ക്കി ഐഐടിയിലെ വിദഗ്ധന്‍ ഭൂപീന്ദര്‍ സിംഗ്. വിജിലന്‍സിന്റെ ആവശ്യപ്രകാരം ബലക്ഷയം നിര്‍ണയിക്കാനുള്ള പരിശോധനകള്‍ക്കായി മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം ഒരു മാധ്യമത്തോടായിരുന്നു അദേഹത്തിന്റെ പ്രതികരണം. റോഡ്‌സ് കോണ്‍ഗ്രസ് അംഗമായ പ്രൊഫസര്‍ ഭൂപീന്ദര്‍ സിംങ്ങിനൊപ്പം ഐഐടിയിലെ വിദഗ്ധരും എത്തിയിരുന്നു. റൂര്‍ക്കി സംഘത്തിന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും വിജിലന്‍സ് തുടര്‍ പരിശോധനകള്‍ നടത്തുക. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് ബലക്ഷയം കൃത്യമായി നിര്‍ണയിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇതിനായി ചൊവ്വാഴ്ച സാമ്പിളുകള്‍ ശേഖരിക്കും.
അതേസമയം, പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ നടന്നതെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. അതില്‍ 97 എണ്ണത്തിലും വിള്ളല്‍ വീണുവെന്നും അദേഹം സ്ഥിരീകരിച്ചു. പ്രത്യേകതരം പെയിന്റിങ് നടത്തിയതുകൊണ്ട് വിള്ളലിന്റെ തീവ്രത കണക്കാക്കാനായില്ല. പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണ്. പാലത്തിന് 100 വര്‍ഷമെങ്കിലും ആയുസ്സുവേണം. എന്നാല്‍ പാലാരിവട്ടം മേല്‍പ്പാലം 20 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുന്ന അപാകതയാണ് കണ്ടെത്തിയത്. ഡിസൈനിങില്‍ തന്നെ അപാകതയുണ്ട്. നിര്‍മാണ സാമഗ്രഹികള്‍ക്ക് ആവശ്യമായ സിമന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ല. കോണ്‍ക്രീറ്റിന് ഉറപ്പില്ല. ബീമുകള്‍ ഉറപ്പിച്ച ലോഹ ബെയറിങ് മുഴുവനും കേടായി. പാലത്തില്‍ 18 പിയര്‍ ക്യാപ്പുകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തി. 3 എണ്ണം അങ്ങേയറ്റത്തെ അപകട നിലയിലാണ്. എല്ലാ പിയര്‍ ക്യാപ്പുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. അല്‍ട്രാ സൗണ്ട് പള്‍സ് വെല്ലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോണ്‍ക്രീറ്റിന്റെ ശോച്യാവസ്ഥ കണ്ടത്തിയത്. പാലത്തിന്റെ അടിത്തറയ്‌ക്ക് പ്രശ്നമില്ല. കോണ്‍ക്രീറ്റ് സ്പാന്‍ മാറ്റണമെന്നും ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
















