ന്യൂദൽഹി: തൃശൂരിലെ സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഇളവിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അമ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊന്ന ഷാരോന്റെ അമ്മ ഉഷ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
2012 ല്‍ തൃശൂര്‍ മുല്ലശേരിയില്‍ വച്ചാണ് ഷാരോണെ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ ചേർന്ന് കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണുവിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ 2019 ജനുവരിയില്‍ ഹൈക്കോടതി ഏഴ് വര്‍ഷം തടവായി കുറച്ചിരുന്നു. ശിക്ഷ കുറച്ചതിനെതിരെ പ്രോസിക്യുഷനായ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനാലാണ് ഉഷ മോഹന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
രാഷ്‌ട്രീയ താത്പര്യം കാരണമാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതെന്ന ഉഷയുടെ വാദം അംഗീകരിച്ച കോടതി ഉഷയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കുകയും, അപ്പീലില്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഉഷ മോഹന് വേണ്ടി അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ഹാജര്‍ ആയി.
















