തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അധികം വൈകാതെ നടത്തുമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വട്ടിയൂര്‍ക്കാവില്‍ നിന്നും ജയിച്ച കെ.മുരളീധരന്‍ വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
അതേസമയം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ കാപര്യത്തില്‍ തീരുമാനമായിട്ടില്ല. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത്.
















