ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ ഹയാ ബിന്‍ത് അല്‍ ഹുസൈന്‍ ഒളിവില്‍ കഴിയുന്നത് ലണ്ടനില്‍ തന്നെയെന്ന് സ്ഥിരീകരണം. തന്നെ വഞ്ചിച്ച് ലണ്ടനില്‍ കഴിയുന്ന ഹയയെ കോടതി കയറ്റാനൊരുങ്ങുകയാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മക്തൂം.
ഇതിന്റെ ഭാഗമായി വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടും, കുട്ടികളെ വിട്ട് കിട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് ഷെയ്ഖ് ലണ്ടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ ഹൈക്കോടതിയുടെ ഫാമിലി ഡിവിഷനിലാണ് ഷെയ്ഖ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിചാരണ ജൂലൈ 30ന് നടക്കുന്നതായിരിക്കും.
ഷെയ്ഖിന്റെ കുട്ടികളെ ഹയ അദ്ദേഹത്തിനൊപ്പം ദുബായിലേക്ക് അയക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിക്കുകയും ചെയ്യും. ബ്രിട്ടീഷ് രാജ്ഞി എലിസബത്തുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ വളരെ അടുത്ത സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത് അതിനാല്‍ തന്നെ അദ്ദേഹത്തിന് അനുകൂലമായി മാത്രമെ ബ്രിട്ടീഷ് രാജകുടുംബം തീരുമാനമെടുക്കുകയുള്ളൂ.
മുന്‍ ജോര്‍ദാന്‍ രാജാവിന്റെ മകളായ ഹയ പുതിയൊരു ജീവിതം തേടിയാണ് 31 മില്യണ്‍ പൗണ്ടുമായി ദുബായില്‍ നിന്നും മക്കളൊടൊപ്പം ലണ്ടനിലേക്ക് കടന്നത്.യുകെയിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തിനടുത്ത് 85 ലക്ഷം പൗണ്ട് വിലയുള്ള കൊട്ടാര സദൃശയമാ ബംഗ്ലാവിലാമ് ഹയ തന്റെ രണ്ട് മക്കള്‍ക്കൊപ്പം ഇപ്പോള്‍ താമസിക്കുന്നത്.
വളരെ പാടു പെട്ട് മാസങ്ങള്‍ ശ്രമിച്ചാണ് ഹയ ദുബായില്‍ നിന്നും ലണ്ടനിലെത്തിയിരിക്കുന്നത്. എന്നാല്‍ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം വിഷയത്തെ കേവലം സ്വകാര്യ പ്രശ്‌നമായി മാത്രം കാണുന്നുവെന്നാണ് ലഭിക്കുന്ന വിവരം. യു.കെയിലെ ഹായയുടെ സാന്നിദ്ധ്യത്തെകുറിച്ച് യാതൊരു നയതന്ത്ര ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് അവിടത്തെ യുഎഇ എംബസി പറയുന്നു.
















