മുംബൈ : ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് മുംബൈയിലെത്തിയതായി സൂചന. മുംബൈ ഡിന്‍ഡോഷി കോടതി കഴിഞ്ഞ ദിവസം കര്‍ശ്ശന ഉപാധിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിലെ ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനായി ഇന്ന് ഓഷിവാര സ്റ്റേഷനില്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്.
കോടതി നിര്‍ദ്ദേശപ്രകാരം വരുന്ന തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടത്. പോലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധയുമായി ബിനോയ് സഹകരിക്കണമെന്നും കോടതിയുടെ ഉത്തരവുണ്ട്.
കേസില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ യുവതിയുടെ കുടുംബം ഇന്ന് തീരുമാനം എടുക്കും. ഇതിനിടെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പോലീസ് ആരംഭിച്ചു.
















