Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്മയ മിഷന്‍ വനിതാ കോളേജില്‍ എസ്എഫ്‌ഐ അതിക്രമം; ജനല്‍ ഗ്ലാസുകളും കാറും അടിച്ചു തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 10:12 pm IST
in Kerala

കണ്ണൂര്‍: തളാപ്പ് ചിന്മയ വനിതാ കോളേജില്‍ അധ്യാപികമാര്‍ ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ബോധരഹിതയായെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ അഴിഞ്ഞാടി. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയാണ് കോളജില്‍ അക്രമം നടത്തിയത്. അക്രമത്തില്‍ കോളജിലെ ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും കാറിന്റെ ചില്ലുകളും തകര്‍ന്നു. സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് സി.പി ഷിജു, മുഹമ്മദ് ഫാസില്‍, മുബഷിര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

 ചിന്മയാ വിദ്യാലയത്തില്‍ ഏതാനും ദിവസം മുമ്പ് നടന്ന സമരവുമായി ബന്ധപ്പെട്ട് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ മാനേജ്‌മെന്റും അധ്യാപകരും ചോദ്യം ചെയ്തുവെന്നാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് പ്രിന്‍സിപ്പാള്‍ ഇക്കാര്യങ്ങള്‍ സംസാരിക്കുകയും ഇത്തരത്തിലുളള ഒരു സംഭവവും കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും നടക്കുന്നില്ലെന്നും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

അതിനുശേഷം ഒരു കൂട്ടം അധ്യാപികമാര്‍ പിജി പഠനം നടത്തുന്ന ഒരു വിദ്യാര്‍ഥിനിയെ ശാസിച്ചതായും ഇത് വിദ്യാര്‍ത്ഥിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതായും പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി ഭയം കാരണം വിദ്യാര്‍ത്ഥി ചികിത്സ തേടിയെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്‌ഐ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ലൈബ്രറി കേന്ദ്രീകരിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന കോളേജിനെതിരായ നീക്കങ്ങളെ ചോദ്യം ചെയ്തതിലുളള അരിശമാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

അതേസമയം കാമ്പസിനകത്ത് കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഒരു വിഭാഗം നടത്തിയ ഗൂഢ നീക്കത്തിന്റെ ഭാഗമാണ് ഇന്നലെ നടന്ന സംഭവ വികാസങ്ങളെന്ന് മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. കോളേജില്‍ വരാത്ത വിദ്യാര്‍ത്ഥിയെ ശാസിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമുളളത് കെട്ടിച്ചമച്ച കഥയാണ്. വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ചിന്മയ കോളേജിനെ കരിവാരിത്തേക്കാനും പൂട്ടിക്കാനുമുളള ചില ശക്തികളുടെ ഗൂഢനീക്കമാണ് അക്രമത്തിനും ആരോപണങ്ങള്‍ക്കും പിന്നിലെന്നും ചിന്മയ മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു. 

കോളേജിന്  തിങ്കളാഴ്ചവരെ അവധി 

കണ്ണൂര്‍: കണ്ണൂര്‍ തളാപ്പില്‍ പ്രവര്‍ത്തിക്കുന്ന ചിന്മയ മിഷന്‍ വനിതാ കോളേജില്‍ തിങ്കളാഴ്ചവരെ അധ്യയനം ഉണ്ടായിരിക്കില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.