Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എണ്‍പതിന്റെ നിറവില്‍ സിഇടി

ശ്രീകുമാർ എം by ശ്രീകുമാർ എം
Jul 3, 2019, 04:16 pm IST
in Local News

തിരുവനന്തപുരം: ഐക്യകേരള പിറവിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ബാലരാമവര്‍മ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം എന്ന ശ്രീകാര്യം ചാവടിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന സിഇടിക്ക് എണ്‍പത് വയസ്. എഞ്ചിനീയറിംഗ് പഠനം തിരുവിതാംകൂര്‍കാര്‍ക്ക് സ്വപ്‌നമായിരുന്ന കാലഘട്ടത്തില്‍ കോളേജ് തുടങ്ങാനുള്ള മഹാരാജാവിന്റെ തീരുമാനം പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. 

അക്കാലത്ത് മദിരാശി, ബനാറസ് സര്‍വകലാശാലകളില്‍ മൂന്നോ നാലോ സീറ്റുകള്‍ മാത്രമായിരുന്നു തിരുവിതാംകൂര്‍കാര്‍ക്ക് എഞ്ചിനീയറിംഗ് പഠനത്തിനായി ലഭിച്ചിരുന്നത്. 

1939 ല്‍ നിലവില്‍ വന്ന സിഇടി എഞ്ചിനീയറിംഗ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന പ്രൊഫ.മേജര്‍ മാത്യുമാന്‍ ആയിരുന്നു. തുടക്കത്തില്‍ പിഎംജിയിലെ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ മൂന്ന് എഞ്ചിനീയറിംഗ് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ബാച്ചില്‍ 21 പേര്‍ക്കായിരുന്നു പ്രവേശനം. കൊച്ചി രാജ്യത്തിലെ കുട്ടികള്‍ക്ക് ഏതാനും സീറ്റുകള്‍ സംവരണം ചെയ്തിരുന്നു. 

ഇത്രയധികം എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമോ എന്ന സംശയം അക്കാലത്ത് പലര്‍ക്കുമുണ്ടായിരുന്നു. ഇക്കാരണത്താല്‍ നാലോ അഞ്ചോ ബാച്ചുകള്‍ പുറത്തിറങ്ങുന്നതോടെ കോളേജ് പൂട്ടിപോകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ രണ്ടാംലോക മഹായുദ്ധത്തോടെ എഞ്ചിനീയര്‍മാരുടെ ആവശ്യകത വല്ലാതെ ഉയര്‍ന്നതോടെ ഓരോ കോഴ്‌സിലും 40 ശതമാനത്തോളം സീറ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്. ആരംഭ ഘട്ടത്തില്‍ ബിഎസ്‌സി എഞ്ചിനീയറിംഗ് എന്നായിരുന്നു തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോഴ്‌സിന് നല്‍കിയിരുന്ന പേര്. 

ക്യാമ്പസ് വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ലഭ്യത തലസ്ഥാനത്ത് ഇല്ലാത്തത് കൊണ്ട് 1961ല്‍ ശ്രീകാര്യം ചാവടിമുക്കിന് സമീപം 125 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. ക്യാമ്പസ് മാറ്റുന്നതിനെതിരെ അക്കാലത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. തങ്ങളെ സിറ്റിയില്‍ നിന്ന് നാടുകടത്തുന്നു എന്ന പരാതി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായിരുന്നു. കാരണം അധികം ആള്‍പ്പാര്‍പ്പില്ലാത്ത, ബസ് സര്‍വീസ് ഇല്ലാത്ത പ്രദേശമായിരുന്നു പുതിയ ക്യാമ്പസ്. എന്തിന് അതാവശ്യത്തിന് തിരുവനന്തപുരത്തേക്ക് ട്രങ്ക്കാള്‍ ബുക്കുചെയ്യേണ്ട അവസ്ഥയായിരുന്നു. ഇന്ന് നിരവധി കോഴ്‌സുകളോടെ മികവിന്റെ കേന്ദ്രമായി മാറിയ കോളേജ്, ഇന്ത്യയിലെ തന്നെ എഞ്ചിനീയറിംഗ് കോളേജുകളില്‍ മുന്‍നിരയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

Football

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

Kerala

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം
Kerala

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

പുതിയ വാര്‍ത്തകള്‍

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.