Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യൂ വധം; സഖാക്കൾ പോപ്പുലർ ഫ്രണ്ടിന്റെ പേര് പറയാതെ വിമർശിക്കണം…സര്‍ക്കാരിനേയും പോലീസിനെയും പരിഹസിച്ച്‌ അഡ്വ.ജയശങ്കർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 10:42 am IST
in Kerala

കൊച്ചി: അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതില്‍ സര്‍ക്കാരിനേയും പോലീസിനെയും പരിഹസിച്ച്‌ അഡ്വ.ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വര്‍ഗീയതയെ നമ്മള്‍ മേലാലും ചെറുക്കും, എതിര്‍ത്തു തോല്പിക്കും. കഴിവതും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമര്‍ശിക്കാന്‍ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കുമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു.

അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയ പഹയനെ പിടിച്ചിട്ടില്ല. അര്‍ജുനെ കുത്തിയവനും മുങ്ങി. രണ്ടുപേര്‍ക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ, ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ അതിനടുത്ത വര്‍ഷം അവരെയും പിടികൂടും. ഇനി ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

വര്‍ഗീയത തുലയട്ടെ !

വിപ്ലവം ജയിക്കട്ടെ

സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വ വാര്‍ഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്; എസ്‌എഫ്‌ഐയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചെയ്യാവുന്നതൊക്കെ ചെയ്തു എന്ന കൃതാര്‍ത്ഥതയോടെ.

അഭിമന്യുവിന്റെ കുടുംബസഹായ ഫണ്ടില്‍ 3 കോടി 10 ലക്ഷം രൂപ പിരിഞ്ഞു. അതിന്റെ ചെറിയൊരു ഭാഗം കൊണ്ട് വട്ടവടയില്‍ 10 സെന്റ് സ്ഥലം വാങ്ങി വീടു പണിയിച്ചു കൊടുത്തു, സഹോദരിയുടെ കല്യാണം നടത്തി, സഹോദരന് ജോലി കൊടുത്തു, മാതാപിതാക്കള്‍ക്കളുടെ പേരില്‍ 25 ലക്ഷം നിക്ഷേപിച്ചു. ബാക്കി വരുന്ന രണ്ടരക്കോടി ഉപയോഗിച്ച്‌ ഗംഭീര സ്മാരകം പണിയാന്‍ പോകുന്നു.

നമ്മുടെ പോലീസ് ശുഷ്‌കാന്തിയോടെ കേസ് അന്വേഷണം പൂര്‍ത്തീകരിച്ചു. 16 പ്രതികള്‍ക്കെതിരെ കുറ്റപത്രം കൊടുത്തു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ ഉടന്‍ ആരംഭിക്കും.

അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അര്‍ജുനെ കുത്തിയവനും മുങ്ങി. രണ്ടുപേര്‍ക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ, ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ അതിനടുത്ത വര്‍ഷം അവരെയും പിടികൂടും. ഇനി ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും.

വര്‍ഗീയതയെ നമ്മള്‍ മേലാലും ചെറുക്കും, എതിര്‍ത്തു തോല്പിക്കും. കഴിവതും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമര്‍ശിക്കാന്‍ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കും.

രക്തസാക്ഷി മരിക്കുന്നില്ല

ജീവിക്കുന്നു ഞങ്ങളിലൂടെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

World

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

Kerala

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.