കൊച്ചി: ഋഷിരാജ് സിങ്ങിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച് മുന്‍ ജയില്‍വകുപ്പ് മേധാവി ആര്‍. ശ്രീലേഖ. താന്‍ ജയില്‍ വകുപ്പ് മേധാവിയായിരുന്നപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, ഒരുവിധത്തിലുള്ള അനധികൃത വസ്തുക്കളും ആരും ജയിലില്‍ കയറ്റിയിട്ടില്ലെന്നും, ഇപ്പോള്‍ ഫോണുകള്‍ പിടിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ വിഷമം തോന്നുന്നുവെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ജയിലുകള്‍ മാതൃകാപരമാക്കി മാറ്റുന്നതില്‍ തന്റെ പ്രവര്‍ത്തനകാലത്ത് വലിയ മുന്നേറ്റമുണ്ടായിരുന്നു.
എന്നാല്‍, ഈഗോ കുറവായതിനാലാണ് പബ്ലിസിറ്റിക്ക് ശ്രമിക്കാതിരുന്നത്. കണ്ണൂര്‍, തിരുവനന്തപുരം ജയിലുകളില്‍ നിന്ന് റെയ്ഡ് നടത്തി ഫേണുകളും, കഞ്ചാവുകളും പിടിക്കുന്നതും ദിനംപ്രതി ഇത് ആവര്‍ത്തിക്കുന്നത് വിഷമിപ്പിച്ചു. അതിലേറെ വിഷമം തോന്നിയത് ജയിലുകളില്‍ ആളുകള്‍ മരിക്കുന്നതാണെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
‘എവിടെ ജോലി ചെയ്യുമ്പോയഴും നൂറുശതമാനം ആത്മാര്‍ഥതയോടെയും ജനങ്ങള്‍ക്കും സര്‍ക്കാരിനും വകുപ്പിനും പരമാവധി നന്മമാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിഷമം തോന്നുക സ്വാഭാവികമാണല്ലോ’ എന്ന വാചകത്തോടെയായിരുന്നു കുറിപ്പ് അവസാനിപ്പിച്ചത്. എന്നാല്‍ കുറിപ്പ് വൈറലാകാന്‍ തുടങ്ങിയതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
















