ശാസ്ത്രീയനാമം: Embelia ribes
സംസ്‌കൃതം : വിഡംഗം, കൃമിജിത്, കൃമിഹര, കൃമിഘ്‌നം
തമിഴ് : വായുവിഴാമയം
എവിടെ കാണാം : വരണ്ടപ്രദേശങ്ങളിലും സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിനും 1500 മീറ്ററിനും ഇടയിലുള്ള പ്രദേശങ്ങളിലും ഇവ കണ്ടു വരുന്നു. ചോല വനങ്ങളില്‍ ധാരാളമായി വളരുന്നു.
പ്ത്യുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍:
ഉദരകൃമി ഉള്ളവര്‍, ഒരു സ്പൂണ്‍ വിഴാലരി വറുത്തു പൊടിച്ച് ചൂടുവെള്ളത്തിലോ പച്ചമോരിലോ കലക്കി കുടിച്ചാല്‍ നാലു ദിവസം കൊണ്ട് സുഖം പ്രാപിക്കും.
മുഖത്തും ശരീരത്തിലും ചുവപ്പുനിറവും ചൊറിച്ചിലും ഉണ്ടായാല്‍, വിഴാലരി പൊടി മരോട്ടി എണ്ണയില്‍ കുഴച്ചു തേയ്‌ക്കുക. ഒരു മണിക്കൂറെങ്കിലും ശരീരത്തില്‍ തേച്ചു പിടിപ്പിക്കണം.
വിഴാലരി പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ശമിക്കും.
ത്വക്്‌രോഗങ്ങള്‍ക്ക് വിഴാലരി , കാര്‍കോകിലരി, തുത്തിയരി, കാരെള്ള് ഇവ സമം വറുത്ത് പൊടിച്ച് ഒരു സ്പൂണ്‍പൊടി കല്‍ക്കണ്ടവും തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ എല്ലാവിധ ത്വക്‌രോഗങ്ങളും ശമിക്കും. ഈ മരുന്ന് ഒന്നു മുതല്‍ മൂന്നു മാസം വരെ ഉപയോഗിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: