കൊച്ചി: ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് അമ്മയുടെ യോഗത്തില്‍ നിന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ഇറങ്ങിപ്പോയി.
രാജി വച്ച് പോയവരെ തിരിച്ചെടുക്കുക, എക്‌സിക്യുട്ടീവില്‍ വനിതാ പ്രാതിനിധ്യം കൂട്ടുക, ഇന്റേണല്‍ പരാതി പരിഹാര സെല്‍ ആരംഭിക്കുക അടക്കമുള്ള വിഷയങ്ങളില്‍ ഡബ്ലുസിസി കരട് രേഖ നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ യോഗം അംഗീകരിക്കാതെ വന്നതോടെയാണ് ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വ്വതി, രേവതി എന്നിവര്‍ ഇറങ്ങിപ്പോയത്.
ഇറങ്ങിപ്പോയി അല്‍പ സമയത്തിനുള്ളില്‍ പാര്‍വ്വതി യോഗത്തിന് തിരികെ എത്തി. ഡബ്ല്യുസിസിയുടെ തീരുമാനം പിന്നീട് അറിയിക്കുമെന്നും ഇരുവരും അറിയിച്ചു.
















