അങ്കമാലി: വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മാനത്തോടത്. മാര്‍പാപ്പ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും കര്‍ദ്ദിനാള്‍ ആക്കിക്കൊണ്ടുള്ള വത്തിക്കാന്‍ പുറത്തുവിട്ട പുതിയ ഉത്തരവ് തന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും മുന്‍ അപ്പോസ്തലിക് അഡ്മിനിട്രേറ്ററായിരുന്ന ജേക്കബ് മാനത്തോടത് അറിയിച്ചു.
സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജേക്കബ് മാനത്തോടത്ത് ഇക്കാര്യം അറിയിച്ചത്. റോമില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവാദ ഭൂമി ഇടപാടിനെ തുടര്‍ന്ന് ഭരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആലഞ്ചേരിയെ കഴിഞ്ഞ ദിവസം ഭരണത്തിലേക്ക് വീണ്ടും തിരിച്ചു കൊണ്ടുവന്നിരുന്നു. എന്നാല്‍ സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു.
ഭൂമി ഇടപാട് അന്വേഷിക്കാന്‍ മാര്‍പ്പാപ്പ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് വത്തിക്കാന്റെ ഈ ഉത്തരവ്.
അതേസമയം ഭരണ ചുമതലയിലേക്ക് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ തിരിച്ചുകൊണ്ടുന്ന നടപടിയ്‌ക്കെതിരെ വൈദിക സമിതി യോഗം ചേര്‍ന്ന് പ്രസ്താവന ഇറക്കി. വത്തിക്കാന്റെ പുതിയ ഉത്തരവ് അപഹാസ്യകരമാണെന്നാണ് വൈദികര്‍ അഭിപ്രായപ്പെട്ടത്. ഭൂമി വിവാദത്തില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഗ്‌നിശുദ്ധിവരുത്തണമെന്നും തുവരെ നിസ്സഹകരണം തുടരാനും വൈദിക യോഗം തീരുമാനിച്ചിട്ടുണ്ട്.
















