കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയ്‌ക്ക് അതീതനാണെന്ന് കാണിക്കാനായി പി ജയരാജനെ വാഴ്‌ത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി പാര്‍ട്ടി നേതൃത്വം.
എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ച് നില്‍ക്കണമെന്നാണ് പി ജയരാജനെ വാഴ്‌ത്തി സ്ഥാപിച്ച പുതിയ ബോര്‍ഡിലെ വാചകങ്ങള്‍. റെഡ് ആര്‍മി എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് മുന്‍പും ജയരാജനെ വാഴ്‌ത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍ കതിരല്ലോ എന്ന് തുടങ്ങുന്ന ഗാനവും അതിന്റെ ദൃശ്യവത്കരണവുമെല്ലാം ജയരാജനെ പാര്‍ട്ടിക്കതീതനായി ഉയര്‍ത്താനുദ്ദേശിച്ചു കൊണ്ടാണ് അന്ന് പുറത്തിറക്കിയിരുന്നത്.
ജയരാജനെ പുകഴ്‌ത്തിക്കൊണ്ടുള്ള സംഗീത ആല്‍ബവും ഡോക്യുമെന്ററിയും ചര്‍ച്ചയ്‌ക്കു വന്നെങ്കിലും ഇതെല്ലാം സ്വകാര്യവ്യക്തികളും കലാസമിതികളും തയാറാക്കിയതാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം.
















