ദല്‍ഹി : ട്രെയിനുകളില്‍ വെള്ളം തീര്‍ന്നെന്ന യാത്രക്കാരുടെ മുഖ്യ പ്രശ്‌നത്തിന് എന്നന്നേക്കുമായി പരിഹാരം കാണാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ സര്‍വ്വീസുകളിലുണ്ടാകുന്ന ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ഹൈ പ്രഷര്‍ പമ്പുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. രാജ്യസഭയില്‍ ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ഹൈ പ്രഷര്‍ പമ്പുകള്‍ ഉപയോഗിച്ച് ട്രെയിനുകളിലെ ടാങ്കറുകളില്‍ വെള്ളം അതിവേഗം ശേഖരിക്കാം. യാത്രക്കിടെ ട്രെയിനുകള്‍ ഓരോ സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ ഇത്തരത്തില്‍ വേഗത്തില്‍ ടാങ്കുകള്‍ നിറയ്‌ക്കാന്‍ സാധിക്കും. എല്ലാ സ്‌റ്റേഷനില്‍ നിന്നും വെള്ളം പെട്ടന്ന് ശേഖരിക്കാന്‍ സാധിക്കുന്നതിനാല്‍ ഇത് യാത്രയ്‌ക്കിടെ വെള്ളം തീര്‍ന്നു പോകുന്ന സാഹചര്യം ഒഴിവാക്കും.
യാത്രക്കാര്‍ ഇനി വെള്ളത്തിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും, കുടിവെള്ളത്തിനായി റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍ഒ(റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകള്‍ സ്ഥാപിച്ചു വരികയാണെന്ന് പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
















