ഒസാക്ക : ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതോടെ ലോക രാഷ്‌ട്രങ്ങളുമായുള്ള രാജ്യത്തിന്റെ സുഹൃദ്, നയതന്ത്ര ബന്ധങ്ങള്‍ ഒട്ടേറെ വളര്‍ന്നിട്ടുണ്ട്. ലോകനേതാക്കള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക സ്വീകരണം തന്നെ പലപ്പോഴും ലഭിച്ചിട്ടുണ്ട്. ജപ്പാനില്‍ വച്ച് നടന്ന ജി20 ഉച്ചകോടിയിലും ലോക രാഷ്‌ട്രത്തലവന്മാര്‍ക്കിടയില്‍ വലിയ സ്വീകാര്യത മോദിക്ക് ലഭിച്ചിട്ടുണ്ട്.
മോദി എത്ര നല്ലവനാണെന്ന അടിക്കുറിപ്പോടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ മോദിയ്‌ക്കൊപ്പം നിന്നെടുത്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
അവിടെ വെച്ചെടുത്ത ചിത്രത്തിന് കിത്നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന് ഹിന്ദിയില്‍ അടിക്കുറിപ്പോടെ മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു.
നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെല്‍ഫിക്ക് പോസ് ചെയ്തിരിക്കുന്നത്. നിരവധി അന്താരാഷ്‌ട്ര മാധ്യമങ്ങളും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ജി-20 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് അടക്കമുള്ള രാഷ്‌ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.
















