ബിജാപുര്‍: ഛത്തീസ്ഗഢില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. വെടിവയ്‌പിനിടെ ഈ മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റു. ഇതില്‍ ഒരാളാണ് കൊല്ലപ്പെട്ടത്.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മധു പട്ടീല്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തജു ഓട്ടി എന്നിവരാണ് വീരമൃത്യു വരിച്ചത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മദന്‍ പാലിന് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഭൈരംഗര്‍ഹ് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന കെശ്കുതൂളില്‍ നടത്തിയ തെരച്ചിലിനിടയ്‌ക്ക് മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. കൂടുതല്‍ സേനയെ സ്ഥലത്തേയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് എസ്പി ദിവ്യങ് പട്ടേല്‍ അറിയിച്ചു.
കൂടാതെ, സുരക്ഷാസേനയുടെ എകെ-47, നാല് മാഗസിനുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, വൈറലസ് സെറ്റ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
















