മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഇന്നു തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ബിനോയ് കേരളത്തില്‍ നിന്ന് ഗര്‍ഫിലേക്ക് കടക്കാനുള്ള ശ്രമം തടയാന്‍. ബിനോയ് ഇന്നു കണ്ണൂര്‍ ഏയര്പോര്ട്ടിലൂടെ ഗള്‍ഫിലേക്ക് മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മുംബൈ പോലീസിന് വിവരം ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്നും ഇന്നു വൈകിട്ട് 6.45നുള്ള അബുദാബി, 7.25നുള്ള ദോഹ വിമാനങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിനോയ് ഇന്ത്യയില്‍ നിന്നു കടക്കുമെന്നായിരുന്നു രഹസ്യവിവരം ലഭിച്ചത്.
സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഇടപെട്ട് ബിനോയിക്ക് നാടുവിടാനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്ന് ഓഷിവാരയിലെ അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ വിവരം ലഭിച്ചിരുന്നു. ഗള്‍ഫിലേക്ക് കടന്നാല്‍ പിന്നെ പ്രതിയെ പിടികൂടാന്‍ സാധിക്കില്ലെന്ന് പൊലീസ് മുംബൈയിലെ ആഭ്യന്തരവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്ര സര്‍ക്കാരിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ ഒന്‍പതിന് തന്നെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇതു സംബന്ധിച്ച അറിയിപ്പ് പൊലീസ് കൈമാറിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ബിനോയിയുടെ പാസ്പോര്‍ട്ട് രേഖകള്‍ നല്‍കും. ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും ഇല്ലാത്തതിനാല്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് പോലീസിന്റെ നടപടി. ബിനോയിക്ക് കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഓഷിവാര പൊലീസ് പറയുന്നു. ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ ഉത്തരവ് വ്യാഴാഴ്ച വരാനിരിക്കേയാണ് പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: