ഇസ്ലാമബാദ് : ചാനല്‍ ചര്‍ച്ചയ്‌ക്കിടെ പാക്കിസ്ഥാന്‍ നേതാവ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. ഭരണപക്ഷമായ തെഹ്രീക് ഇന്‍സാഫ് നേതാവായ മസ്ഹൂര്‍ അലി സിയാനാണ് ചാനല്‍ ചര്‍ച്ചയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകനായ ഇംതിയാസ് ഖാന്‍ ഫറാനെ മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി ലൈവ് ടിവി ഷോയ്‌ക്കിടെയാണ് സംഭവം.
ചാനല്‍ ചര്‍ച്ച മുറുകിയതോടെ അതില്‍ പ്രകോപിതനായ സിയാന്‍ കറാച്ചി പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയായ ഇംതിയാസ് ഖാനെ നിലത്തേക്ക് തള്ളിയിടുകയും അടിക്കുകയുമായിരുന്നു. ഷോയില്‍ പങ്കെടുത്ത മറ്റംഗങ്ങളും ചാനല്‍ ജീവനക്കാരും ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.
എന്നാല്‍ കൈയ്യാങ്കളിക്ക് ശേഷം സിയാന്‍ വീണ്ടും പാനല്‍ സീറ്റിലേക്ക് ഇരിക്കുകയും മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ച തുടര്‍ന്നു എന്നുള്ളതാണ് രസകരം. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ ഈ കയ്യാങ്കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
















