ലണ്ടന്‍: 2019ലെ ഏറ്റവും ശക്തനായ വ്യക്തിയെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് മാഗസിന്‍ വായനക്കാരില്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്. മോദി ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ ആഗോള നേതാവാണെന്നതിന് മറ്റൊരു തെളിവായി ബ്രിട്ടീഷ് മാഗസിന്റെ ഈ തെരഞ്ഞെടുപ്പ് ഫലം. ബ്രട്ടീഷ് ഹെറാള്‍ഡാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്.
നിരവധി ലോക നേതാക്കളേയും രാഷ്‌ട്രീയക്കാരേയും പിന്തള്ളിയാണ് മോദി വിജയം കൈവരിച്ചതെന്ന് മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു.
വോട്ടെടുപ്പില്‍ 30.9 ശതമാനം വോട്ടാണ് മോദി നേടിയത്. റഷ്യയുടെ വ്‌ളാഡിമിര്‍ പുട്ടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനയുടെ സി ജിന്‍പിങ് എന്നിവരാണ് യഥാക്രമം 29.9%, 21.9%, 18.1% വോട്ടുകള്‍ നേടി മോദിക്ക് പിന്നാലെ നിലയുറപ്പിച്ചവര്‍.
ഇരുപത്തിയഞ്ചിലധികം ലോക നേതാക്കളെയാണ് വായനക്കാര്‍ തെരഞ്ഞെടുത്തത്. അതില്‍ നിന്ന് അവസാന റൗണ്ടില്‍ വിദഗ്ധരുടെ പാനല്‍ നാല് ലോക നേതാക്കളെ തെരഞ്ഞെടുക്കുകയായിരുന്നു.
















