ന്യൂദല്‍ഹി : 17ാം ലോകസഭയുടെ നയപ്രഖ്യാപനം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നടത്തുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൊബൈലില്‍ സെല്‍ഫി എടുക്കുന്ന തിരക്കില്‍. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ഇരു സഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രപതിയുടെ പ്രസംഗം ഒരു മണിക്കൂര്‍ നീണ്ടപ്പോള്‍ അതില്‍ 24 മിനിട്ടും രാഹുല്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ രണ്ട് തവണ സെല്‍ഫിയും എടുത്തു. മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ണ്ണായക പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളാണ് രാഷ്‌ട്രപതി പ്രസംഗിച്ചത്. ഈ സമയം തീര്‍ത്തും അപക്വമായും രാഷ്‌ട്രപതിയെ തന്നെ പരിഹസിക്കുന്ന വിധത്തിലുമാണ് രാഹുല്‍ പെരുമാറിയത്.
പിന്നീട് അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി ശാസിക്കുകയും വിലക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രാഹുല്‍ മൊബൈല്‍ മാറ്റി പ്രസംഗം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
















