Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കൂട്ടിനുള്ളത് വേദനയും ദുരിതങ്ങളും; ശരണ്യയ്‌ക്ക് വേണം ഒരിറ്റുകാരുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2019, 01:20 pm IST
in Local News

തിരുവനന്തപുരം: ആശുപത്രി കിടക്കയിലാണ് കുടുംബപ്രേക്ഷകരുടെ പ്രിയതാരം ശരണ്യ ശശി. കൂട്ടിനുള്ളത് കടുത്തവേദനയും ദുരിതങ്ങളും. ഷൂട്ടിംഗ് ലൊക്കേഷനിലെ വെള്ളിവെളിച്ചത്തിനു കീഴിലല്ല, ഓപ്പറേഷന്‍ തീയേറ്ററിലെ സര്‍ജിക്കല്‍ ലൈറ്റിനു കീഴിലാണ് കുറേക്കാലമായി ഈ നടി. 

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ തലയോട്ടി കീറിയുള്ള ഏഴാമത്തെ ശസ്ത്രക്രിയയ്‌ക്ക് ശേഷം ശ്രീചിത്ര ആശുപത്രിയില്‍ പാതിമയക്കത്തിലാണ് ഇപ്പോഴും ശരണ്യ. അരികത്ത് കാവലായി അമ്മ ഗീത മാത്രം. ആരിലും നൊമ്പരമുണര്‍ത്തുന്ന കാഴ്ച. കഴിഞ്ഞദിവസം നടന്ന ശസ്ത്രക്രിയ വിജയമായിരുന്നു. പക്ഷേ, ആ വേദനയും തളര്‍ച്ചയും അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം. ‘ചന്ദനമഴ’യിലൂടെയും ‘കറുത്തമുത്തി’ലൂടെയുമൊക്കെ മലയാളികള്‍ ഹൃദയത്തിലേറ്റിയ ഈ നടിയുടെ മുഖം കണ്ടാല്‍ ഇപ്പോള്‍ ആരും തിരിച്ചറിയില്ല.

 ബ്രെയിന്‍ ട്യൂമറിനോടു പൊരുതി പലതവണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവളാണ് ശരണ്യ. ഇപ്പോള്‍ തീര്‍ത്തും അവശ. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകുന്നു. ഏഴ് വര്‍ഷം മുമ്പ് രോഗത്തിന്റെ പിടിയിലായ കാലത്ത് സിനിമ, സീരിയല്‍ രംഗത്തുള്ളവരടക്കം സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. പക്ഷേ, അസുഖം വര്‍ഷാവര്‍ഷം രംഗബോധമില്ലാതെ കടന്നുവരാന്‍ തുടങ്ങിയതോടെ സഹായങ്ങളും നിലച്ചു.

 ദൂരദര്‍ശന്‍ സംപ്രേഷണംചെയ്ത ‘സൂര്യോദയം’ എന്ന സീരിയലിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് ഏതാനും തമിഴ് സിനിമകളില്‍ നായികയായി. ‘ഛോട്ടാ മുംബൈ’ ഉള്‍പ്പെടെയുള്ള സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങള്‍ക്ക് ജീവനേകി. 2012 ലെ ഓണക്കാലത്ത് ഒരു സീരിയല്‍ സെറ്റില്‍ തലകറങ്ങി വീണ ശരണ്യയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. പിന്നെ ചികിത്സകളുടെ കാലം. 

ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രോഗത്തെ തോല്‍പ്പിച്ച് ശരണ്യ മൂവി ക്യാമറയ്‌ക്ക് മുന്നിലേക്ക് മടങ്ങിയെത്തി. അഭിനയത്തില്‍ സജീവമായെങ്കിലും ഓരോവര്‍ഷവും അസുഖം മൂര്‍ച്ഛിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതിനിടയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ മുഖത്ത് ചായംതേച്ചു. കാരണം ശരണ്യയുടെ അഭിനയത്തില്‍നിന്നുള്ള വരുമാനം മാത്രമാണ് അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. 

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യയ്‌ക്ക് സ്വന്തമായി വീടില്ല. ഒരുപിടി മണ്ണ് സ്വന്തമാക്കാന്‍ സ്വരുക്കൂട്ടിയതൊക്കെ ഏഴു വര്‍ഷത്തെ ചികിത്സയ്‌ക്കായി ചെലവഴിച്ചു. ശ്രീകാര്യത്ത് വാടകയ്‌ക്കു വീടെടുത്താണ് ഇപ്പോള്‍ കുടുംബം താമസിക്കുന്നത്. ശരണ്യയ്‌ക്ക് സഹായവുമായി ഒപ്പമുള്ളത് നടി സീമാ ജി.നായരാണ്. സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് എസ്ബിഐ നന്തന്‍കോട് ബ്രാഞ്ചില്‍ ശരണ്യ കെ.എസ്. എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നല്‍കുന്ന ചെറിയ സഹായങ്ങള്‍ പോലും ശരണ്യയെ ജീവിതത്തിലേക്ക്, അഭിനയലോകത്തേക്ക് തിരിച്ചു വരാനുതകും. അക്കൗണ്ട് നമ്പര്‍: 20052131013. ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎന്‍ 0007898.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.