കളമശേരി: കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ബാങ്ക് അമിത പലിശ വാങ്ങുന്നതായി പരാതി.വായ്‌പ തുക ഒറ്റത്തവണ അടച്ച് തീര്‍ത്തപ്പോള്‍ പിഴ പലിശ ഈടാക്കിയ സഹകരണ ബാങ്കിന്റെ നടപടിക്കെതിരെ പരാതിയുമായി വായ്‌പക്കാരി രംഗത്ത്.
ഏലൂക്കര സര്‍വ്വീസ് സഹകരണ ബാങ്കാണ് വായ്‌പ തുക ഒറ്റ തവണയായി അടച്ചപ്പോള്‍ രണ്ടുശതമാനം പിഴ പലിശ ഈടാക്കിയത്.ഏലൂക്കര സ്വദേശിനിയായ വീട്ടമ്മ വായ്‌പ എടുത്ത 10 ലക്ഷം രൂപ ഒറ്റത്ത വണയായി അടച്ചപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അനുകൂല്യം പോലും നല്‍കാതെ 8110 രൂപ പിഴ പലിശയായി വായ്‌പക്കാരിയില്‍ നിന്നും ഈടാക്കുകയായിരുന്നു.പ്രളയ ബാധിതര്‍ എന്ന പരിഗണന പോലും നല്‍കിയില്ലന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
ഒറ്റത്തവണയായി വായ്‌പ അടക്കുമ്പോള്‍ നിരവധി അനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിലാണ് അനുകൂല്യം നല്‍കാതെ അമിതമായി രണ്ടുശതമാനം പിഴ പലിശകൂടി ഇവര്‍ ഈടാക്കിയതെന്നും പരാതിയില്‍ പറയുന്നു. ഇതിനെതിരെ സഹകാരി സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി .അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സഹകരണ ജില്ല ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി
















