കാലടി: ശ്രീമൂലനഗരം ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാധവം ബാലിക സദനത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ആര്‍എസ്എസ് പ്രാന്ത് സംഘചാലക് പി.ഇ.ബി. മേനോന്‍ നിര്‍വഹിക്കും. ഗ്രാമസേവക് സമിതി പ്രസിഡന്റ് ഡോ.കെ. കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനാകും. മാതൃച്ഛായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിനുവേണ്ടിയുള്ള വാഹനസമര്‍പ്പണം കോന്നി സേവാകേന്ദ്രം ചെയര്‍മാന്‍ സി.എസ്. മോഹനന്‍ നിര്‍വഹിക്കും. രാഷ്‌ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ സംസാരിക്കും.
















