ഭീകരവാദത്തിന് മതമില്ല! രാഷ്ട്രീയ നേതാക്കള്‍, ഭരണാധികാരികള്‍, നയതന്ത്ര വിദഗ്ദ്ധര്‍, സാംസ്കാരിക നായകന്മാര്, മതമേധാവികള്‍ എന്നിവരൊക്കെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രഖ്യാപനമാണിത്. ആവര്‍ത്തനത്തിലൂടെ ഒരു ആപ്തവാക്യത്തിന്റെ സ്വഭാവം പോലും ഇതിന് കൈവന്നിട്ടുള്ളതുപോലെ തോന്നും. ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തില്‍ വിവിധരാജ്യങ്ങള്‍ നേരിടുന്ന ഭീകരവാദത്തെ ഇസ്ലാമിക ഭീകരവാദം എന്നു വിശേഷിപ്പിക്കുമ്പോഴാണ് ഭീകരവാദത്തിന് മതമില്ല എന്ന മുറവിളി ഉയര്‍ന്നു കേള്‍ക്കാറുള്ളത്. ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ ബാധ്യസ്ഥരായവര്‍ പോലും ഇത് ഏറ്റുപറയുന്നു എന്നതാണ് വിരോധാഭാസം.
ഭീകരവാദത്തിന് മതമില്ല എന്നത് അത്യന്തം കാപട്യ പൂര്‍ണമായ, പലപ്പോഴും തന്ത്രപരമായ അവകാശവാദം മാത്രമാണെന്ന് ആധികാരികമായും സുതാര്യമായും സ്ഥാപിക്കുന്നതാണ് ആന്ധ്ര സ്വദേശിയായ സുബ്രഹ്മണ്യം (മണി) എഴുതി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ എസ്. സേതുമാധവന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന ‘മദംപൊട്ടിയ മതവാദം’ എന്ന പുസ്തകം. കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഗ്രന്ഥം മതഭീകരവാദത്തിന്റെ അടിവേരുകള്‍ കണ്ടെത്തി വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ പതിറ്റാണ്ടുകളായി എന്നുതന്നെ പറയാം, നടന്നുകൊണ്ടിരിക്കുന്ന മത-മതേതര സംവാദത്തില്‍ നിഷ്കളങ്കവും സ്വാഭാവികവുമെന്ന വ്യാജേന, എന്നാല്‍ സമര്‍ത്ഥമായി മൂടിവയ്ക്കപ്പെടുന്ന അപ്രിയസത്യങ്ങളുടെ വലിയൊരു നിരതന്നെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ആരെയും പ്രീതിപ്പെടുത്താനോ ആരുടെയെങ്കിലും ഭീഷണി ഭയന്നോ ഒരു വാക്കോ വാചകമോ പറയാതിരിക്കുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ മഹത്വം. മൂലഗ്രന്ഥത്തിന്റെ ഉള്ളടക്കം വളച്ചൊടിക്കാതെയും മയപ്പെടുത്താതെയും പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നത് എഴുത്തിലെ ധീരതയാണ്. ഗ്രന്ഥം പരമ്പരയായി പ്രസിദ്ധീകരിച്ച ‘കേസരി’വാരികയ്ക്കും ഇതിന്റെ ബഹുമതിയുണ്ട്.
ഭീകരവാദത്തെക്കുറിച്ചും, അതിനെ നേരിടേണ്ട വിധത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ ഈ വിപത്തിന്റെ ഉറവിടത്തിലേക്കു പോകാന്‍ പലരും വിസമ്മതിക്കുകയാണ് പതിവ്. ഈ പതിവ് മുന്‍കാല പ്രാബല്യത്തോടെ തെറ്റിച്ചിരിക്കുകയാണ് ‘മദം പൊട്ടിയ മതവാദം’ എന്ന പുസ്തകമെന്ന് തീര്‍ത്തു പറയാം. ജൂത-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ ആവിര്‍ഭാവവും, അസഹിഷ്ണുത മുറ്റിനില്ക്കുന്ന ഇവയുടെ വിശ്വാസസംഹിതകളും, മാനവരാശിക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഈ മതങ്ങള്‍ നടത്തിയ ആക്രമണങ്ങളും കൂട്ടക്കൊലകളും അധിനിവേശങ്ങളും പച്ചയായിത്തന്നെ ആവിഷ്കരിക്കുമ്പോള്‍ സംഘടിത മത മേധാവിത്വം നൂറ്റാണ്ടുകളായി കെട്ടിപ്പൊക്കിയ മിഥ്യാധാരണകള്‍ തകര്‍ന്നുവീഴുന്നു.
ആത്മീയചോദനകളല്ല, അസഹിഷ്ണുതയും ആധിപത്യമോഹവുമാണ് യഹൂദമതം സ്ഥാപിക്കാന്‍ മോസസിനെയും, ക്രിസ്തുമതം സ്ഥാപിക്കാന്‍ സെന്റ് പോളിനെയും, ഇസ്ലാം മതം സ്ഥാപിക്കാന്‍ മുഹമ്മദിനെയും പ്രേരിപ്പിച്ചതെന്ന് ഈ മതങ്ങള്‍ ഉദയംകൊണ്ട ചരിത്രസന്ദര്‍ഭങ്ങളെ സാക്ഷിനിര്‍ത്തി ഗ്രന്ഥകാരന് വിശദീകരിക്കുന്നു. അടിസ്ഥാനപരമായി യഹോവയെ മുന്‍നിര്‍ത്തി മോസസ് രൂപപ്പെടുത്തിയ വിശ്വാസസംഹിതയുടെ വേഷപ്പകര്‍ച്ചകളാണ് ക്രിസ്തുവിലൂടെയും നബിയിലൂടെയും മാനവരാശിക്ക് കൊടിയ നാശങ്ങള് വിതച്ചതെന്ന് അക്കമിട്ട് നിരത്തുമ്പോള്‍, മതേതര വ്യാമോഹങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അസുലഭമായ തിരിച്ചറിവുകള്‍ ലഭിക്കുകയാണ്.
മധ്യേഷ്യയിലും യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലും ആസ്ട്രേലിയയിലും ഇന്ത്യയിലുമൊക്കെയായി സെമിറ്റിക് മതങ്ങള്‍ നടത്തിയ ചോരയില്‍ കുതിര്‍ന്ന തേര്‍വാഴ്ചകള്‍ വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയശേഷം, ഈ മതങ്ങളില്‍നിന്ന് ഹിന്ദുമതം (ധര്‍മം) മൗലികമായി എങ്ങനെ വേറിട്ടുനില്ക്കുന്നു എന്ന് കൃത്യമായി എടുത്തുകാണിക്കാന്‍ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. ക്രിസ്തുമതത്തിലെ യഥാര്‍ത്ഥവില്ലന്‍ യേശുക്രിസ്തുവല്ലെന്നും, മോസസിന്റെ പ്രേതപ്പകര്‍പ്പായ സെന്റ്പോളാണെന്നും ഗ്രന്ഥകാരന് സ്ഥാപിക്കുന്നു. ഇസ്ലാമിക മുന്നേറ്റങ്ങളുടെ ചരിത്രം ഇഴപിരിച്ച് കാണിച്ച്, പില്ക്കാലത്ത് അതിന്മേല് കെട്ടിയേല്‍പ്പിക്കപ്പെട്ട മഹത്വം അയഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്നുമുണ്ട്. പൊതുധാരണയ്ക്ക് വിരുദ്ധമായ സൂഫിസത്തിന്റെ തനിനിറത്തെക്കുറിച്ചും, ആപല്‍ക്കരമായ വശങ്ങളെക്കുറിച്ചും പ്രതിപാദിക്കുമ്പോള്‍ ചിത്രം പൂര്‍ണമാവുന്നു.
ലോകത്ത് മതസംഘര്ഷങ്ങളില്ലാതെ സമാധാനം പുലര്‍ന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇതിന് ഭംഗം വരുത്തിയത് സെമിറ്റിക് മതങ്ങളാണ്. മതമൗലികവാദി എന്ന ആക്ഷേപം ചേരുന്നത് ക്രൈസ്തവ-മുസ്ലിം മതവിശ്വാസികള്‍ക്കാണ്. ഏതെങ്കിലും ഒരു ഹിന്ദു ‘മതമൗലികവാദി’ ആയാല്‍ അയാള്‍ കൂടുതല്‍ നല്ലവനാവുകയാണ് ചെയ്യുക എന്നൊക്കെയുള്ള വസ്തുതകള്‍ ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
”വര്‍ഗീയതയുടെ പേരില്‍ എല്ലാവരെയും ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് ചരിത്രപരമായ അറിവില്ലായ്മയും സത്യസന്ധതയില്ലായ്മയും കാരണമാണ്” എന്ന് കൃത്യമായി നിരീക്ഷിക്കുന്ന ഗ്രന്ഥകാരന്, ”ക്രൈസ്തവ-ഇസ്ലാം അനുയായികള്‍ പ്രകടിപ്പിക്കുന്ന മതവിദ്വേഷവും യുദ്ധാഹ്വാനവും മറ്റും അവരുടെ മതവിശ്വാസത്തില്‍നിന്നുതന്നെ ഉയര്‍ന്നുവന്നതാണ്” എന്ന അനിഷേധ്യമായ നിഗമനവും മുന്നോട്ടുവയ്ക്കുന്നു. ”ഇന്ന് ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം അപൂര്‍വം ചില ഭീകരന്മാര്‍ക്കെതിരെയുള്ള പോരാട്ടമാണ്, ഭീകരതയ്ക്കെതിരെയുള്ളതല്ല. ഭീകരതയ്ക്കെതിരായ പോരാട്ടം എന്നു പറയണമെങ്കില്‍ ലോകത്തെ ബുദ്ധിജീവികള്‍ ഒരുമിച്ച് ഭീകരതയ്ക്ക് പ്രേരണ നല്കുന്ന മതപരമായ മൗലികസിദ്ധാന്തത്തെ എതിര്‍ക്കാന്‍ തയ്യാറാവണം” എന്ന സുചിന്തിതമായ നിലപാടാണ് ഗ്രന്ഥകാരനുള്ളത്.
ഏഴ് ഭാഗങ്ങളിലായി 24 അധ്യായങ്ങളിലൂടെ പൂര്‍ത്തീകരിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇന്നത്തെ നിലയനുസരിച്ച് സ്ഫോടനാത്മകമാണ്. 208 പേജില്‍ ഒരിടത്തുപോലും ഗ്രന്ഥകാരന് ബുദ്ധിപരമായ സത്യസന്ധത കൈമോശം വന്നിട്ടില്ല. മറ്റൊരാള്‍ പല കാരണങ്ങളാലും മടിച്ചേക്കാവുന്ന വിവര്ത്തനദൗത്യം എസ്. സേതുമാധവന് സ്തുത്യര്‍ഹമായി നിര്‍വഹിച്ചിരിക്കുന്നു. അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ല. മതേതരഭീതികൊണ്ട് മൗലികമായ ആശയങ്ങള്‍ പറയാതെ പോകുന്നില്ല. ഒരു ബഹുമതസമൂഹത്തില് സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അരക്ഷിതാവസ്ഥകളില്‍നിന്നും വ്യാമോഹങ്ങളില്‍നിന്നും പുറത്തുവരേണ്ടതുണ്ട്. ഇതിനുതകുന്ന ചിന്താവിപ്ലവം സൃഷ്ടിക്കാന്‍ ‘മദംപൊട്ടിയ മതം’ എന്ന പുസ്തകത്തിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: