ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം,
അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുള്‍
അറിയാറുമായ് വരിക നാരായണായ നമഃ
ക്ഷരിയായൊരക്ഷരം -ഒരിക്കലും നശിക്കാത്ത അക്ഷരം, പരമാക്ഷരസ്യ-ശുദ്ധവും ശാശ്വതവുമായ ബ്രഹ്മസ്വരൂപത്തിന്റെ.
സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്കെല്ലാം കാരണഭൂതനായ അക്ഷരമാണ് ഓങ്കാരം. ആ ഓങ്കാരത്തില്‍നിന്നാണ് ഏഴു ലിപികളും ഉണ്ടായത്. ‘അ’ തുടങ്ങി അഃ വരെ ഒന്ന്, ‘ക’ മുതല്‍ ങ വരെ ഒന്ന്, ‘ച’ മുതല്‍ ഞ വരെ ഒന്ന്, ‘ട’ മുതല്‍ ണ വരെ ഒന്ന്, ‘ത’ മുതല്‍ ന വരെ ഒന്ന്, ‘പ’ മുതല്‍ മ വരെ ഒന്ന്, ‘യ’ മുതല്‍ ക്ഷ വരെ ഒന്ന് ഇങ്ങനെ ഏഴ് ലിപികള്‍ ഉത്ഭവിച്ചു എന്ന് മഹത്തുക്കള്‍ പറയുന്നു. അങ്ങയുടെ നാമാക്ഷരമായ ‘നാരായണായ നമഃ’ എന്ന ഏഴക്ഷരത്തില്‍ തത്ത്വമസ്യാദി മഹാവാക്യങ്ങളെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒരിക്കലും നശിക്കാത്ത പരബ്രഹ്മത്തില്‍നിന്ന് ഉണ്ടായ ഈ ഏഴക്ഷരമന്ത്രത്തെ ഉപാസിച്ചുകൊണ്ട് പരബ്രഹ്മപ്പൊരുളിനെ അറിയാന്‍ എനിക്ക് ഇടവരുത്തണേ, ഭഗവാനേ! അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: