പുളിക്കീഴ് പുഴകൈയ്യേറ്റം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ വിലയിരുത്താന്‍ എത്തിയപ്പോള്‍
ഹരിപ്പാട്: ഭരണത്തിന്റെ തണലില്‍ പ്രകൃതിവിഭവങ്ങള്‍ കയ്യേറുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് കെ. സോമന്‍. സ്വകാര്യവ്യക്തി കയ്യേറിയ പുളിക്കീഴ് പുഴ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് പൊതുസ്വത്ത് കൈവശപ്പെടുത്തുന്നതിന് തടയിടേണ്ട ഉദ്യോഗസ്ഥര്‍ തന്നെ കൈയ്യേറ്റക്കാരന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
പരിസ്ഥിതിക്ക് താങ്ങായി നില്‍ക്കുന്ന നീരൊഴുക്ക് ചാലുകളും കണ്ടല്‍ക്കാടുകളും നികത്തിയെടുത്ത ശേഷം കായംകുളം കായലിനെ ബന്ധിപ്പിക്കുന്ന പ്രകൃതിസുന്ദരമായ പുളിക്കീഴ് പുഴയെ തടഞ്ഞ് കരിങ്കല്‍ഭിത്തി കെട്ടി കൈവശപ്പെടുത്തിയത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലൂടെ കരിങ്കല്‍ഭിത്തി തകര്‍ത്ത് പുഴയെ സംരക്ഷിക്കാന്‍ ബിജെപി രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറി പ്രണവം ശ്രീകുമാര്‍, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ഉല്ലാസന്‍, വേണു, സന്തോഷ് എന്നിവരും പുഴ സന്ദര്‍ശിച്ചു.
















