തിരുവനന്തപുരം: സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിയ പെണ്‍കുട്ടിക്ക് നേരെയുള്ള മുസ്ലീം തീവ്രവാദികളുടെ ഭീഷണിക്കും സൈബര്‍ ആക്രമണത്തിനുമെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. മുസ്ലീം മതപരിവര്‍ത്തനത്തിന് ശേഷം സ്വധര്‍മ്മത്തിലേക്ക് തിരികെ എത്തിയ കാസര്‍ഗോഡ് സ്വദേശി ആതിരക്കെതിരെ രൂക്ഷമാണ് സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ആക്രമണത്തിനെതിരെ ആതിര ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അടക്കം ജിഹാദി ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശശികല ടീച്ചര്‍ ആതിരയ്‌ക്ക് പിന്തുണയുമായി എത്തിയത്. ”ആതിര മോളെ, കലക്കി ,ഞങ്ങള്‍ കൂടെ ഉണ്ട്, ധൈര്യമായി മുന്നോട്ട് നീങ്ങാം” ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എസ്ഡിപിഐയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടക്കുന്നത്. ഈ ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് തീവ്രവാദ റിക്രൂട്ട്മെന്റിന് പിന്നിലുള്ളവരാണ്. ഭീഷണിയും സൈബര്‍ ആക്രമണവും രുക്ഷമായതിനെ തുടര്‍ന്ന് അതിരയ്‌ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പൊലീസില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നാളിതുവരെ യാതൊരുവിധ നടപടിയും തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ എടുത്തിട്ടില്ല.
















