കൊച്ചി : പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷണം. കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ആശങ്കള്‍ മാത്രമാണ് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ എല്ലാവരും പോലീസ് മുന്‍പാകെ കീഴടങ്ങുകയായിരുന്നില്ലേ എന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി ചോദിച്ചു.
വാദത്തിനിടെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും കോടതി ആരാഞ്ഞു. 10 ദിവസത്തിന് ശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി വിമര്‍ശനം നടത്തിയത്. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിവയ്‌ക്കുന്ന സര്‍ക്കാര്‍ നയത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡിജിപിയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) ഓഫീസിന് വീഴ്ച പറ്റി. ഇക്കാര്യത്തില്‍ ഡിജിപിയോ എഡിജിപിയോ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നാളെ വൈകീട്ട് മൂന്ന് മണിക്ക് ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
















