തിരുവനന്തപുരം: വനവാസി കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കി അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ആദിവാസി മേഖലയിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി അധ്യാപകന്‍. മൂവാറ്റുപുഴ സ്വദേശിയായ ജോബി ബാലകൃഷ്ണനാണ് നന്മയുള്ള ഈ പ്രവൃത്തി ചെയ്തിരിക്കുന്നത്. ആദിവാസി ഊരുകളിലെ സ്‌കൂളികളില്‍ നിന്ന് അധ്യാപകര്‍ സ്ഥലംമാറ്റം ചോദിച്ച് വാങ്ങുമ്പോഴാണ് ജോബി ഇവരില്‍ നിന്ന് വ്യത്യസ്ഥനാകുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അട്ടപ്പാടിയിലെ വനവാസി മേഖലയിലേക്ക് സ്ഥലംമാറ്റം വാങ്ങിയകാര്യം ഇദേഹം അറിയിച്ചിരിക്കുന്നത്. മുള്ളി ഗവ: എല്‍പി സ്‌കൂളിലാണ് ജോബിയ്‌ക്ക് പുതുതായി നിയമനം ലഭിച്ചിരിക്കുന്നത്.
ജോബി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു സാഹസത്തിന്റെ കാര്യം പറഞ്ഞിരുന്നില്ലേ?…
നിങ്ങള്‍ കരുതിയതൊന്നുമല്ല.
അട്ടപ്പാടി വനവാസി മേഖലയിലേക്ക്, തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ മുള്ളി എന്ന സ്ഥലത്തേക്ക്, ഒരു സ്ഥലം മാറ്റം ചോദിച്ചു വാങ്ങി.
മുള്ളി ഗവ: എല്‍പി സ്‌കൂളിലേക്ക്…..
വളരെ നേരത്തേ മുതലുള്ള ഒരു ആഗ്രഹമാണ്……
എന്തെങ്കിലും അവര്‍ക്കു വേണ്ടി ചെയ്യണം എന്ന ആഗ്രഹം….
എനിക്ക് പഠിപ്പിക്കാനേ കഴിയൂ……
കുറെയധികം അവിടെ നിന്നും പഠിക്കാനുമുണ്ട്…..
മധുവിന്റെ മരണം തൊണ്ടയില്‍ കുരുങ്ങിയ ഒരു കരച്ചിലായപ്പോള്‍ ആഗ്രഹം കൂടി…..
പോയി നോക്കാം…..
അവകാശവാദങ്ങളൊന്നുമില്ല…..
അക്ഷരം പഠിപ്പിക്കാം….
സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കാം…..
ലാഭനഷ്ടങ്ങളുടെ പട്ടികപ്പെടുത്തലില്‍ മണ്ടത്തരം എന്ന് നിര്‍വ്വചിക്കപ്പെട്ടേക്കാം……
എന്റെ രാമകൃഷ്ണദേവനും അമ്മ ശാരദാദേവിയും സാക്ഷാല്‍ സ്വാമി വിവേകാനന്ദനും വഴിതെളിക്കട്ടെ…..
കൂടെയുണ്ടാവില്ലേ…….?
















