ചെന്നൈ : രാജരാജ ചോളന് ഒന്നാമനെതിരെ പരാമര്‍ശനം നടത്തിയതിന് തമിഴ് സിനിമാ സംവിധായകന് പാ രഞ്ജിത്തിനെിരെ കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ച കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു പാ രഞ്ജിത് രാജരാജ ചോളനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
ഇതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും നിരവധി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല രഞ്ജിത്തിനെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മനപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക (153 (എ) (1) എന്നീ വകുപ്പുകള്‍ പ്രകാരം തിരുപ്പനന്താല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും വലിയ തോതില്‍ ദളിത് വിഭാഗങ്ങളെ അടിച്ചമര്ത്തിയെന്നുമായിരുന്ന രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: