ഇടുക്കി: മയക്കുമരുന്നു കടത്തുകാരന്റെ സ്വത്ത് കണ്ടുകെട്ടി. എന്‍ഡിപിഎസ് നിയമപ്രകാരം, അടിമാലി മന്നാങ്കണ്ടം ചാറ്റുപ്പാറ പാറത്താഴത്ത് ഷാജിമോന്റെയും (മൂര്‍ഖന്‍ഷാജി) കുടുംബാംഗളുടെയും പേരിലുള്ള 92.5 ലക്ഷത്തിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. സംസ്ഥാനത്ത് ആദ്യമായാണ് എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ പ്രകാരം ഇത്തരമൊരു നടപടി.
ഓട്ടോ ഡ്രൈവറായിരുന്ന മൂര്‍ഖന്‍ഷാജി പെട്ടെന്ന് പണം സംബാധിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയാണെന്ന് കണ്ടെത്തിയായിരുന്നു നടപടി. 10.2 കോടിയുടെ ഹാഷിഷ് ഓയിലുമായി കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് ആണ് മൂര്‍ഖന്‍ഷാജി തിരുവനന്തപുരത്ത് എക്‌സൈസിന്റെ പിടിയിയത്.
പട്ടത്തെ അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് 10.202 കിലോഗ്രാം ഹാഷിഷ് ഓയിലും 13.5 ലക്ഷം രൂപയുമായി പ്രതിയെ പിടികൂടിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് വാളയാര്‍ ചെക്ക് പോസ്റ്റില്‍ 35 കിലോ കഞ്ചാവ് പിടികൂടിയ കേസിലടക്കം നിരവധി കേസുകളില്‍ ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു.
















