കൊല്ലം: കരുനാഗപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കോട്ടക്കുഴി സൂപ്പര്‍ മാക്കറ്റിലും സ്മാര്‍ട്ട് ഫാന്‍സി സെന്ററിലും ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് 15 ഓളം ഫയര്‍ യൂണിറ്റുകളും 100 ഓളം ഫയര്‍മാന്മാരും എത്തി എട്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള സ്വകാര്യ ആശുപത്രിയുടെ ജനലുകള്‍ക്ക് തീപിടിച്ചെങ്കിലും ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് ആശുപത്രിയിലേക്ക് തീ പടരാതെ കാത്തത്. ഓപ്പറേഷന് വിധേയരായ 27 രോഗികളെ താലൂക്ക് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കനത്ത പുക ആശുപത്രിയിലേക്ക് അടിച്ചുകയറിയതിനെ തുടര്‍ന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
പുലര്‍ച്ചെ 2.25 ഓടെയാണ് സ്മാര്‍ട്ട് ഫാന്‍സി സ്റ്റെന്ററില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. പെരുന്നാളും സ്കൂള്‍ തുറപ്പിനുമായി ബന്ധപ്പെട്ട് കോടികളുടെ സാധനങ്ങളാണ് ഇരു കടകളിലും സൂക്ഷിച്ചിരുന്നത്. കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു. രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം തീ അണയ്‌ക്കുന്നതിന് ഉപയോഗിക്കേണ്ടി വന്നെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ജെ.ഹരികുമാര്‍ പറഞ്ഞു. ചവറ കെ.എം.എം.എല്‍ കമ്ബനിയാണ് ആവശ്യത്തിന് വെള്ളം നല്‍കിയത്.
















