കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ എആര്‍എംഎസ്4യു കുവൈറ്റ്, ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രസിഡന്റ് അലക്സാണ്ടർ ജോണും ഇന്ത്യൻ അംബാസിഡർ ജീവ സാഗറും ചേർന്ന് ഉത്ഘാടനം ചെയ്ത ചടങ്ങിൽ ഡോ.മാജിദ സുലൈമാൻ മുഖ്യഅതിഥിയായിരുന്നു.
കുവൈത്തിന്റെ പരിസ്ഥിതി ശോഷണത്തെപ്പറ്റിയും തദ്ദേശീയമായ സസ്യജാലകങ്ങൾ നേരിടുന്ന വെല്ലുവിളികളെയെപ്പറ്റിയും അത് മറികടക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും ചടങ്ങിൽ മുഖ്യപ്രഭാഷകയായിരുന്ന ഡോ.മാജിദ സുലൈമാൻ വിശദീകരിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചു ഇന്ത്യൻ എംബസി കുവൈത്തിന്റെ പലഭാഗങ്ങളിലായി നട്ടു വളർത്താൻ ഉദ്ദേശിക്കുന്ന 150 വൃക്ഷതൈകളുടെ വിതരണോൽഘാടനവും ചടങ്ങിൽ നിർവഹിച്ചു.
കുവൈത്തിലെ പ്രമുഖ സ്ഥാപനങ്ങളായ NBTC, Transatlantic , Bader Al Samma സ്കൂളുകളായ ICSK, United Indian School , New English School , Delhi Public School , Indian International School എന്നിവയുടെ പ്രതിനിധികൾക്ക് അംബാസിഡർ ജീവ സാഗർ, ഡോ.മാജിദ സുലെയ്മാന് എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈകൾ കൈമാറി.
എംബസി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എംബസി എം.സി. സ്വാഗതവും ഡി.സി.എം നന്ദിയും പറഞ്ഞു. വരാനിരിക്കുന്ന വെല്ലുവിളികൾ എത്ര കഠിനമാണെങ്കിലും അതിനെ പ്രതിരോധിക്കുവാനും അതിനെതിരെ സസ്യവൽക്കരണത്തിലൂടെ പോരാടുവാനും ഉണർന്നിരിക്കുന്ന ഒരു തലമുറയേ തയാറാക്കിയെടുക്കും എന്ന വലിയ സന്ദേശം ഉയർത്തിക്കൊണ്ടാണ്ചടങ്ങ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: