Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേദങ്ങളിലുണ്ട് ഉദാത്തമായൊരു പ്രപഞ്ചവിജ്ഞാനീയം…

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Jun 11, 2019, 04:30 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഋഗ്വേദത്തിലെ പ്രസിദ്ധമായ അഘമര്‍ഷണസൂക്തത്തില്‍ ഈ ചാക്രികപ്രപഞ്ചത്തെക്കുറിച്ചുള്ള ആദ്യ പ്രതിപാദനം നമുക്ക് കാണാം. ‘സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയവയെയെല്ലാം ഈശ്വരന്‍ മുന്‍പുള്ള സൃഷ്ടിയിലേതുപോലെ സൃഷ്ടിച്ചു’ (സൂര്യാ ചന്ദ്രമസൗ ധാതാ യഥാ പൂര്‍വമകല്പയത് ഋ.10.190.3) എന്നാണ് ആ പ്രസ്താവം.  864 കോടി (8.64 ബില്യണ്‍) വര്‍ഷങ്ങള്‍ എന്ന കാലയളവാണ് ഒരു ബ്രഹ്മദിവസം എന്ന് അറിയപ്പെടുന്നത്. അതിന്റെ പകുതിയാണ് ഒരു കല്പം അതായത് 432 കോടി വര്‍ഷങ്ങള്‍. ഈ സംഖ്യയുടെ ആദ്യ സൂചന അഥര്‍വവേദത്തിലാണ് കാണുന്നത്.

ഈ സംഖ്യയ്‌ക്ക് വേറെയും ചില പ്രത്യേകതകളുണ്ട്. ശതപഥബ്രാഹ്മണം പറയുന്നതനുസരിച്ച് ഋഗ്വേദത്തിലെ എല്ലാ മന്ത്രങ്ങളിലെയും ആകെ അക്ഷരങ്ങള്‍ എണ്ണി നോക്കിയാല്‍ കിട്ടുന്ന സംഖ്യ 432000 ആയിരിക്കും. (ശ.ബ്രാ. 10.4.2.23). ഇത് കലിയുഗത്തിലെ ആകെ വര്‍ഷങ്ങളുടെ എണ്ണത്തിനു തുല്യമാണ്. അതിന്റെ 10 മടങ്ങാണ് ഒരു മഹായുഗം. അങ്ങനെയുള്ള 1000 മഹായുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു കല്പം, അതായത് 432 കോടി വര്‍ഷങ്ങള്‍. ഋഗ്വേദമന്ത്രങ്ങളുടെ ആകെ അക്ഷരങ്ങളുടെ എണ്ണംപോലും സുനിശ്ചിതമാണ്. ശബ്ദപ്രപഞ്ചം എന്ന് ഋഷിമാര്‍ വിളിച്ച വേദങ്ങളുടെ ഘടനയ്‌ക്കുപോലും നാം കാണുന്ന ഈ രൂപപ്രപഞ്ചത്തോട് രഹസ്യമായ ഒരു സംബന്ധമുണ്ട് എന്നതിലേക്കുള്ള സൂചനയാണ് ഇത് തരുന്നത്.

ആധുനികശാസ്ത്രം ഭൗതികപ്രപഞ്ച(Material Univer-se)ത്തെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. എന്നാല്‍ വേദങ്ങള്‍ അതിനപ്പുറത്തേക്കും കടന്നുചെല്ലുന്നു. ഭൗതികപ്രപഞ്ചത്തെക്കുറിച്ചുള്ള വേദവീക്ഷണത്തെ യുക്തിയുടെ തലത്തില്‍നിന്നുകൊണ്ട് കണാദമുനി വൈശേഷികദര്‍ശനത്തില്‍ വിവരിക്കുന്നുണ്ട്. ആദ്യമായി കണസിദ്ധാന്തം Atomic theory) അവതരിപ്പിച്ചു എന്നതാണ് ഈ ദര്‍ശനത്തിന്റെ സവിശേഷതയായി ഏവരും ചൂണ്ടിക്കാട്ടാറുള്ളത്. കണഭാവത്തിലും മഹദ്ഭാവത്തിലും വര്‍ത്തിക്കുന്ന പഞ്ചഭൂതങ്ങളെന്ന അടിസ്ഥാന ദ്രവ്യങ്ങളെക്കുറിച്ച് നമുക്ക് പറഞ്ഞുതരുന്ന കണാദമുനി പക്ഷേ അതിനപ്പുറത്തുള്ള ലോകത്തേക്കുമുള്ള വാതായനങ്ങള്‍ ജിജ്ഞാസുവിനു മുന്‍പില്‍ തുറന്നിടുന്നുണ്ട്. ‘ബുദ്ധ്യപേക്ഷം’ എന്നാണ് കണാദമുനി തത്ത്വാന്വേഷണത്തിന്റെ സാമാന്യമായ രീതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അതായത് അതിബൃഹത്തായ പ്രപഞ്ചത്തെ ബുദ്ധിയുടെ പരിധിയില്‍നിന്നുകൊണ്ട് മനസ്സിലാക്കുന്ന രീതി. അതിനുമപ്പുറമുള്ള സൂക്ഷ്്മലോകങ്ങള്‍ ഈ മാര്‍ഗത്തില്‍ കണ്ടെത്താന്‍ സാധ്യമല്ല. എന്നാല്‍ യോഗസാധന എന്ന മാര്‍ഗത്തെ ആശ്രയിച്ച് കപിലമുനി അനാവരണം ചെയ്യുന്നത് ഇതിനും അപ്പുറമുള്ള ലോകത്തെയാണ്.

പ്രകൃതി എന്ന മൂലകാരണതത്ത്വത്തില്‍ തുടങ്ങി മഹത്, അഹങ്കാരം, പഞ്ചതന്മാത്രകള്‍ തുടങ്ങി അതിസൂക്ഷ്മമായ ഒട്ടേറെ പദാര്‍ഥങ്ങള്‍ ഈ ഭൗതികപ്രപഞ്ചത്തിന്റെ കാരണഭാവത്തില്‍ നിലകൊള്ളുന്നുണ്ട് എന്ന് സാംഖ്യദര്‍ശനത്തില്‍ കപിലമുനി പറഞ്ഞുതരുന്നു. ഇതിന്റെ ആദിമൂലം ഋഗ്വേദത്തിലെ അദിതിസൂക്തം (ഋ.10.72) പോലുള്ള സൂക്തങ്ങളില്‍ നമുക്ക് കാണാം. വൈശേഷികദര്‍ശനം മുന്നോട്ടുവെച്ച കണസിദ്ധാന്തം ഭൗതികപ്രപഞ്ചത്തിനുമപ്പുറമുള്ള സൂക്ഷ്മലോകത്തും ശരിയാണെന്നാണ് അദിതിസൂക്തം പഠിക്കുമ്പോള്‍ മനസ്സിലാവുക. ഇതിലൂടെ, മധ്യകാലത്ത് പരസ്പരവിരുദ്ധമെന്ന് കരുതപ്പെട്ട സാംഖ്യവൈശേഷികദര്‍ശനങ്ങള്‍ വാസ്തവത്തില്‍ പരസ്പരപൂരകങ്ങളാണെന്ന സത്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

അദിതിസൂക്തത്തില്‍ മഹത്ത്, അഹങ്കാരം, പഞ്ചതന്മാത്രകള്‍ എന്നീ സാംഖ്യതത്ത്വങ്ങളെ അദിതിയുടെ ഏഴ്് പുത്രന്മാരായാണ് വര്‍ണിച്ചിരിക്കുന്നത്. എട്ടാമത്തെ പുത്രനായ മാര്‍ത്താണ്ഡന്‍ പഞ്ചഭൂതനിര്‍മിതമായ ഭൗതികപ്രപഞ്ചവുമാണ്. എന്നാല്‍ സാംഖ്യം പറഞ്ഞവസാനിപ്പിക്കുന്ന ലോകത്തിനും അപ്പുറമുള്ള വേദാന്തലോകത്തെക്കുറിച്ചും വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഋഗ്വേദത്തിലെ നാസദീയസൂക്തം(ഋ.10.129) ഇതിന്റെ ഉത്തമ ഉദാഹരണമാണ്. നാസദീയസൂക്തത്തില്‍ പ്രപഞ്ചോല്പത്തിയുടെ രഹസ്യലോകങ്ങളെ അത്യുജ്ജ്വലമായ വാക്കുകളാല്‍ വര്‍ണിക്കുന്നുണ്ട്. കാള്‍ സാഗനെപ്പോലുള്ള ഭൗതികശാസ്ത്രജ്ഞരും മോറിസ് മെറ്റര്‍ലിങ്കിനെപ്പോലുള്ള സാഹിത്യകാരന്മാരും നാസദീയസൂക്തത്തിലെ ഈ വര്‍ണനയുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിച്ചവരാണ്.

വേദങ്ങളുടെയും വേദങ്ങളിലെ പ്രപഞ്ചസങ്കല്പത്തെ അനാവരണം ചെയ്യുന്ന ഷഡ്ദര്‍ശനങ്ങളുടെയുമെല്ലാം സമഗ്രമായ ഒരു പഠനത്തിലൂടെ മാത്രമേ ഭാരതസംസ്‌കാരത്തിന്റെ, പ്രത്യക്ഷത്തില്‍ വൈവിധ്യമാര്‍ന്ന ഈ ബാഹ്യാലങ്കാരങ്ങളുടെയെല്ലാം രൂപകല്പനയ്‌ക്ക് നിദാനമായി വര്‍ത്തിച്ച പ്രപഞ്ചസങ്കല്പമെന്ന ഏകമായ ആ ആ@ത്മാവിനെ തൊട്ടറിയാന്‍ സാധിക്കൂ. അറിവിന്റെ ഈ പ്രശോഭിതലോകത്തേക്ക് ജിജ്ഞാസുക്കളെ സഹര്‍ഷം സ്വാഗതം ചെയ്യട്ടെ…

04952724703

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

Kerala

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

Kerala

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

Kerala

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

Kerala

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies