Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാഷാപ്രശ്‌നം

എസ്.കെ by എസ്.കെ
Jun 11, 2019, 02:33 am IST
in Vicharam

ഭാഷയും ശൈലിയും മെച്ചപ്പെടുത്തണമെന്ന് പല രാഷ്‌ട്രീയ നേതാക്കള്‍ക്കും തോന്നിതുടങ്ങിയിരിക്കുന്നു. മലയാളത്തിന്റെ നല്ലകാലം! തങ്ങളുദ്ദേശിക്കുന്നപോലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തതില്‍ പല നേതാക്കള്‍ക്കും ആശങ്കയും സങ്കടവുമുണ്ട്. ഈ സാഹചര്യത്തിലാണ്, ഭാഷയുടെയും ശൈലിയുടെയും പരിഷ്‌കരണത്തിന് അവരില്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. 

ഒരു നേതാവ് സ്വന്തം പാര്‍ട്ടിയുടെ നേതാക്കളോടും അണികളോടും അഭ്യര്‍ത്ഥിക്കുന്നു:

 ‘ശൈലിയും ഭാഷയും പുനഃപരിശോധിക്കണം. പറയുന്നത് തെറ്റില്ലാത്ത കാര്യമായാല്‍പ്പോലും അവതരിപ്പിക്കുന്ന ശൈലിയും ഭാഷയും ഏറെ പ്രധാനമാണ്’.

എന്തായാലും, തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ചില രാഷ്‌ട്രീയ നേതാക്കളുടെ ഭാഷയും ശൈലിയും ജനങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഭാഷയില്ല, സാഹിത്യമില്ല. അത്യന്താധുനികത കൊടികുത്തിവാഴുന്ന കാലത്തുപോലും ജനങ്ങള്‍ ഇത്രയും വിഷമിച്ചിട്ടില്ല. 

ഒരു നേതാവ് തെരഞ്ഞെടുപ്പുഫലം വിലയിരുത്തിക്കൊണ്ടെഴുതിയ ലേഖനത്തിലെ ചില വാക്യങ്ങള്‍ നോക്കൂ:

 ‘അധികാരപങ്കാളിത്തം മാത്രമല്ല രാഷ്‌ട്രീയം. അധികാരത്തിന്റെ ദുഷിപ്പുകളെ, അധികാരപ്രമത്തതയുടെമാനവിക വിരോധങ്ങളെ, അധികാരത്തില്‍ മതവും അനാചാരവും ലിംഗാധിപത്യവും കോര്‍പ്പറേറ്റ് മൂലധനവും സമാസമം ചേര്‍ത്ത് വലതുപക്ഷം നിര്‍മ്മിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും റെസിപ്പികളെ മുഖാമുഖം നിന്ന് നേരിടാന്‍കൂടിയാണ് രാഷ്‌ട്രീയം’.

ശൈലിയും ഭാഷയും പുനഃപരിശോധിക്കണമെന്ന് നേതാവ് പറഞ്ഞതിന്റെ കാരണം വ്യക്തമായിക്കാണുമല്ലോ!

മുഖപ്രസംഗത്തില്‍നിന്ന്:

 ‘ഇതെല്ലാം പരിഗണിച്ച് തൊഴിലില്ലായ്‌മ പരിഹരിക്കാനും സാമ്പത്തിക വളര്‍ച്ച കൂടാനും ശാസ്ത്രീയമായ പരിഹാരം തേടുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യേണ്ടത്’.

അര്‍ത്ഥശങ്കയുണ്ടാക്കുന്ന, വികലമായ വാക്യം. ‘തൊഴിലില്ലായ്‌മ പരിഹരിക്കാന്‍, സാമ്പത്തികവളര്‍ച്ച കൂട്ടാന്‍’ എന്നിവയോട് ‘പരിഹാരം തേടുകയാണ്’ എന്ന പ്രയോഗം ചേരില്ല. ‘പരിഹാരത്തിന്റെ ആവര്‍ത്തനം വിരസതയുണ്ടാക്കുന്നു.

 ‘ഇവയെല്ലാം പരിഗണിച്ച്, തൊഴിലില്ലായ്‌മ പരിഹരിക്കാനും സാമ്പത്തിക വളര്‍ച്ച കൂട്ടാനും ശാസ്ത്രീയമായ വഴി തേടുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യേണ്ടത്’. (ശരി)

 ‘ഇവയെല്ലാം പരിഗണിച്ച്, തൊഴിലില്ലായ്‌മയ്‌ക്കും സാമ്പത്തിക വളര്‍ച്ചക്കുറവിനും ശാസ്ത്രീയമായ പരിഹാരം തേടുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യേണ്ടത്’. (ശരി)

 ‘ഇവയെല്ലാം പരിഗണിച്ച്, തൊഴിലില്ലായ്‌മയ്‌ക്കും സാമ്പത്തിക വളര്‍ച്ചാക്കുറവിനും നരേന്ദ്രമോദി സര്‍ക്കാര്‍ ശാസ്ത്രീയമായ പരിഹാരം തേടണം’. (ശരി)

 ‘രാപ്പകല്‍ ജാഗ്രതയായ പ്രവര്‍ത്തനമാണ് വേണ്ടത്’.

രാപ്പകല്‍ – തെറ്റ്

രാപകല്‍ – ശരി

 ‘മോദി വീണ്ടും ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരുമ്പോള്‍’. വീണ്ടും, ഒരിക്കല്‍ക്കൂടി- ഇവയിലൊന്നുമതി.

‘മോദി വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ (ശരി)

‘മോദി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരുമ്പോള്‍ (ശരി)

‘പരന്ന വായനയല്ല, ആഴത്തിലുള്ള വായനയാവണം മനസ്സിനെ രൂപപ്പെടുത്തുന്നത്’. (ശരി)

‘പരന്ന വായനയിലൂടെയല്ല, ആഴത്തിലുള്ള വായനയിലൂടെയാണ് മനസ്സിനെ രൂപപ്പെടുത്തേണ്ടത്’. (ശരി)

‘ഇടതുപക്ഷത്തിന്റെ ചില നയങ്ങളെങ്കിലും വലതുപക്ഷവും വലതുപക്ഷത്തിന്റെ ചില നയങ്ങളെങ്കിലും ഇടതുപക്ഷവും സ്വീകരിച്ചിട്ടുണ്ട്, എന്തുകാരണം കൊണ്ടായാലും’.

 ‘കാരണം’, ‘കൊണ്ട്’ ഇവയില്‍ ഒന്നുമതി.

 …എന്തുകൊണ്ടായാലും (ശരി)

 …കാരണം എന്തായാലും (ശരി).

പിന്‍ കുറിപ്പ്:

 വിജയിക്കേണ്ടത് നിലപാടുകളാണെന്ന് സിപിഎം നേതാവ്.

പാവം ജനം വിജയിപ്പിച്ചത് സ്ഥാനാര്‍ത്ഥികളെയാണ്! ശൈലിയുടെയും പ്രശ്‌നമാവാം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Thiruvananthapuram

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.