തിരുവനന്തപുരം: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് വിധേയയായ ശേഷം സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിയ പെണ്‍കുട്ടിക്ക് നേരെ മുസ്ലീം തീവ്രവാദികളുടെ ഭീഷണിയും സൈബര്‍ ആക്രമണവും. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് തീവ്രവാദ റിക്രൂട്ട്‌മെന്റിന് പിന്നിലുള്ളവരാണ്. ഭീഷണിയും സൈബര്‍ ആക്രമണവും രുക്ഷമായതിനെ തുടര്‍ന്ന് അതിരയ്‌ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പൊലീസില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നാളിതുവരെ യാതൊരുവിധ നടപടിയും തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ എടുത്തിട്ടില്ല.
അതേസമയം, ആര്‍ഷവിദ്യാ സമാജം അടച്ചുപൂട്ടിക്കുമെന്ന വെല്ലുവിളിയുമായി മുസ്ലീം തീവ്രവാദസംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. എസ്ഡിപിഐയുടെ എറണാകുളം ജില്ലാ കമ്മറ്റിയാണ് ഇപ്പോള്‍ ആര്‍ഷ വിദ്യാ സമാജത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തവിധം തകര്‍ക്കുമെന്നാണ് എസ്ഡിപിഐയുടെ ഭീഷണി.
ആര്‍ഷ വിദ്യാ സമാജം ഉടന്‍ അടച്ചുപൂട്ടണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്നും ഉള്ള അന്ത്യശാസനകളും ഉണ്ട്. നെറ്റ് ഫോണിലൂടെയാണ് ഭീഷണിയെത്തുന്നതെന്ന് ആര്‍ഷ വിദ്യാ സമാജം പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സനാതന ധര്‍മ്മത്തിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ആവശ്യമായ ആത്മീയ ഉപദേശങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ആര്‍ഷ വിദ്യാ സമാജം. തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന സമാജത്തിനെതിരെ രണ്ടുവര്‍ഷം മുമ്പ് വ്യാപകമായ ആരോപണങ്ങള്‍ ജിഹാദി സംഘടനകള്‍ ഉയര്‍ത്തുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
















