തിരുവനന്തപുരം: എഞ്ചിനീയറിങ്/ഫാർമസി/ആർക്കിടെക്ചർ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആക്വിബ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
നാലും എട്ടും റാങ്കുകൾ നേടിയത് ഇരട്ടകളാണ്. സഞ്ജയ് സുകുമരനും സൗരവ് സുകുമാരനും. ആർക്കിടെക്ചർ വിഭാഗത്തിൽ ആലീസ് മരിയ ഒന്നാം റാങ്കും അൻഷ് മാത്യു രണ്ടാം റാങ്കും ഗൗരവ് ആർ ചന്ദ്രൻ മൂന്നാം റാങ്കും നേടി.
ഫാർമസി വിഭാഗത്തിൽ നവീൻ വിൻസന്റ് ഒന്നാം റാങ്കും എം.കെ നിധ നിസ്മ രണ്ടാം റാങ്കും കെ.രോഹിത് മൂന്നാം റാങ്കും നേടി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.
















