ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ കിടപ്പു രോഗികള്‍ക്ക് ഇടയില്‍ സുവിശേഷത്തിനെത്തിയ സംഘത്തെ പോലീസും സുരക്ഷ വിഭാഗം ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. വാര്‍ഡുകളില്‍ അനധികൃതമായി പ്രവേശിച്ച് ലഘുലേഖ അടക്കം വിതരണം ചെയ്ത സംഘത്തെയാണ് തടഞ്ഞത്. സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിച്ച പി.എം. കോശി എന്നയാളെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളടക്കമുള്ള സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ടാണ് സംഭവം.
മെഡിക്കല്‍ കോളേജിലെ രണ്ടാം വാര്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന സമിതി അംഗം കെ.ഗുപ്തനെ സന്ദര്‍ശിക്കാനാണ് ജില്ലാ പ്രസിഡന്റ് മെഡിക്കല്‍ കോളേജിലെത്തിയത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സുവിശേഷത്തിനെത്തിയവര്‍ ലഘുലേഖ വിതരണം ചെയ്തു. ഇതിനെ ചോദ്യം ചെയ്ത ജില്ലാ പ്രസിഡന്റ് മെഡിക്കല്‍ കോളേജ് സുപ്രണ്ടിനെ വിവരം അറിയിച്ചു. അത്തരത്തിലുള്ള ഒരു നടപടിയും മെഡിക്കല്‍ കോളേജില്‍ അനുവദിച്ചിട്ടില്ലെന്ന് സുപ്രണ്ട് വ്യക്തമാക്കി. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. പോലീസും മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരും ചേര്‍ന്നാണ് സുവിശേഷത്തിനെത്തിയവരെ നീക്കം ചെയ്തു. പന്ത്രണ്ടാം വാര്‍ഡില്‍ നിന്ന് പിടികൂടിയ സുവിശേഷകനില്‍ നിന്ന് നിരവധി ലഘുലേഖകളും കണ്ടെടുത്തു.
കിടപ്പുരോഗികള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ ഇവര്‍ മതംമാറ്റ വാഗ്ദാനം നല്‍കിയിരുന്നതായയും പറയപ്പെടുന്നു. കൂട്ടിരിപ്പുകാര്‍ക്ക് ഇവര്‍ ഫോണ്‍ നമ്പരും കൈമാറിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളിലായി പാവപ്പെട്ട രോഗികള്‍ക്ക് വാഗ്ദാനങ്ങളുമായി സുവിശേഷ സംഘങ്ങള്‍ മെഡിക്കല്‍ കോളേജില്‍ താവളമടിക്കുന്നതായി പരാതി ഉണ്ടായിരുന്നു.
















