തിരുപ്പതി: പരിവര്‍ത്തിത ക്രിസ്ത്യാനിയായ അമ്മാവനെ തിരുപ്പതി തിരുമല ദേവസ്വം ചെയര്‍മാനാക്കാന്‍ തീരുമാനിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ പ്രതിഷേധമുയരുന്നു. മുന്‍ എംപി കൂടിയായ വൈ.വി.സുബ്ബറെഡ്ഡിയെ ആണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തിന്റെ തലപ്പത്തേക്ക് പരിഗണിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന വ്യക്തി കൂടിയാണ് സുബ്ബ റെഡ്ഡി. ഓരോ സര്‍ക്കാരുകള്‍ മാറി വരുമ്പോഴും ക്ഷേത്രത്തിന്റെ തലപ്പത്തേക്കെത്താന്‍ പിടിവലി ശക്തമാകാറുണ്ട്. സംസ്ഥാനത്തെ മന്ത്രിയേക്കാള്‍ ഉയര്‍ന്ന സ്ഥാനമായാണ് തിരുപ്പതി ക്ഷേത്ര ചെയര്‍മാന്‍ പദവി വിലയിരുത്തപ്പെടുന്നത്.
ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവും ക്രിസ്തു മതവിശ്വാസിയുമായ വൈ.എസ്.രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രി ആയിരിക്കെ തിരുപ്പതി ക്ഷേത്രം കൈപ്പിടിയിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്യ മതസ്ഥഥരെ ക്ഷേത്രത്തില്‍ നിയോഗിക്കാനുള്ള രാജശേഖര റെഡ്ഡിയുടെ നീക്കങ്ങള്‍ വിവാദമാവുകയും ചെയ്തു. സമാനമായ നീക്കമാണ് ജഗനും നടത്തുന്നത്.
അതേസമയം ജഗന്‍മോഹന്‍ റെഡ്ഡിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഹിന്ദു ക്ഷേത്രത്തില്‍ ക്രിസ്തു മതവിശ്വാസിയെ നിയമിക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. തിരുപ്പതി ക്ഷേത്രം തകര്‍ക്കാനുള്ള മതപരിവര്‍ത്തന മാഫിയയുടെ ശ്രമങ്ങളാണ് ജഗനിലൂടെ നടത്തപ്പെടുന്നതെന്നാണ് ആക്ഷേപം.
















