ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമയിലെ ലസിപോരയിലായില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ട് സൈനികരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടന്നു വരികയാണ്. നിലവില്‍ ലസിപോറ മേഖല സൈന്യത്തിന്റെ സംരക്ഷണയിലാണ്.
പ്രദേശത്ത് ഭീകര സാന്നിധ്യം ഉള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്കു നേര വെടിയുതിര്‍ക്കുകയായിരുന്നു.
പോലീസും, സിആര്‍പിഎഫും സംയുക്തമായിട്ടാണ് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയത്. ജയ്ഷെ മുഹമ്മദ് സംഘടനയിലെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവസ്ഥലത്തു നിന്ന് മൂന്ന് റൈഫിളുകളും സുരക്ഷാസേന കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അനന്തനാഗ് ജില്ലയില്‍ ചെറിയ പെരുന്നാളിനായി വീട്ടിലെത്തിയ ജവാനെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു.
















