Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അമ്മക്കാവലില്‍ ഒരു കാവ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2019, 02:15 pm IST
in Local News

തിരുവനന്തപുരം: അമ്മക്കാവലില്‍ ഒരു കാവുണ്ട് വെള്ളനാട്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ അക്കരവിളാകം കാവ്. പെണ്‍പരമ്പര കാക്കുന്നുവെന്ന അപൂര്‍വതയുമുണ്ട് ഈ കാവിന്. 

കാവുതീണ്ടരുതെന്ന പൂര്‍വികരുടെ ശാസനം അനുസരിക്കുന്ന പെണ്‍ കാരണവര്‍ കാവിലമ്മയാകുന്ന കാവാണിത്. രാജഭരണകാലത്ത് കരം ഒഴിവാക്കി കൊടുത്ത 28.5 സെന്റിലാണ് നിബിഡ വനത്തിന്റെ പുറംകാഴ്ച സമ്മാനിച്ച് അക്കരവിളാകം കാവ് നിലനില്‍ക്കുന്നത്. പരിസ്ഥിതിയെ കാക്കുന്ന, പ്രകൃതിക്ക് തണലൊരുക്കുന്ന, നാടിന്റെ പച്ചപ്പ്. നാഗത്താന്‍മാര്‍ സൈ്വരമായി വിഹരിക്കുന്ന അക്കരവിളാകം കാവ് വിശ്വാസവും ഭക്തിയും ഇഴപിരിയാതെ ശേഷിക്കുന്ന ചുരുക്കം ചില കാവുകളിലൊന്നാണ്. 

നൂറ്റാണ്ടുകളുടെ പെണ്‍ചരിതം അവകാശപ്പെടുന്ന വെള്ളനാട് വെളിയന്നൂര്‍ അക്കരവിളാകം കാവിന്റെ ഇപ്പോഴത്തെ കാരണവരാണ് ഓമനയമ്മ (88). 1984 ല്‍ കുഞ്ഞിലക്ഷ്മിയമ്മ പാര്‍വതിയമ്മ മരിച്ചതോടെയാണ് അക്കരവിളാകം തറവാട്ടിലെ സ്ത്രീകളില്‍ മൂത്ത കാരണവര്‍ ഓമനയമ്മയ്‌ക്ക് ഈ സ്ഥാനം കിട്ടിയത്. 

നൂറുവര്‍ഷം മുമ്പ് ഓമനയമ്മയുടെ അച്ഛന്‍ വൈദ്യര്‍ കൃഷ്ണപിള്ള കാവില്‍ ഔഷധ സസ്യങ്ങള്‍ നട്ടുനനച്ചു. അതോടെ അക്കരവിളാകം കാവ് മരങ്ങള്‍ക്കൊപ്പം ഔഷധ സസ്യങ്ങളുടേയും കേദാര ഭൂമിയായി. പെരുമ്പള്ളിമൂഴി താഴത്തുവീട് അക്കരവിളാകം എന്നിങ്ങനെ മൂന്ന് കുടുംബങ്ങള്‍ക്ക് 300 വര്‍ഷം മുമ്പ് രാജവംശം ഭണ്ഡാരവകയായി നല്‍കിയ 50 ഏക്കര്‍ ഭൂമിയിലാണ് കാവും കാവിന് കണ്ണാടിയായി കുളവും ഉള്ളത്. 

കൂട്ടുകുടുംബമായാണ് ഇവര്‍ അറയും നിരയും തെക്കതുമുള്ള വെളിയന്നൂരിലെ തറവാട്ടില്‍ പാര്‍ത്തത്. ഒന്നര നൂറ്റാണ്ട് മുമ്പ് കുടുംബങ്ങള്‍ ഭാഗം വെച്ച് പിരിഞ്ഞപ്പോള്‍ അക്കരവിളാകം കുടുംബത്തിന്റെ ഓഹരിയിലാണ് കാവും കുളവും വന്നത്. അവര്‍ കാവു മാത്രം വീതിച്ചെടുത്തില്ല. കുടുംബത്തിലെ തലമൂത്ത പെണ്ണുങ്ങള്‍ക്ക് കൈമാറി കാവിനെ കാക്കണമെന്ന ആചാരം അലിഖിത നിയമമാക്കി. ഇന്നും അത് തെറ്റാതെ പിന്‍തുടരുകയാണ് ഇവര്‍.

പാലപ്പൂവിന്റേയും ചെമ്പകമൊട്ടിന്റേയും സുഗന്ധം പരക്കുന്ന നാട്ടുവഴിയിലൂടെ കാവിനരികിലെത്തിയാല്‍ ആകാശക്കീഴിലെ ജൈവവൈവിധ്യം കണ്ണിനും മനസ്സിനും കുളിരേകും. ഉപ്പനും പഞ്ചവര്‍ണ്ണക്കിളിയും കാട്ടുകുരുവിയും മൂളിപ്പാട്ടു പാടുന്നു ഇവിടെ. ഇരുപതില്‍പ്പരം ഇനങ്ങളിലുള്ള പക്ഷികളും അത്രത്തോളം ശലഭജീവികളും ഇവിടെ വസിക്കുന്നുണ്ടെന്ന് കാരണവര്‍ ഓമനയമ്മ പറയുന്നു. നൂറും പാലും നേദിച്ച് നാഗദേവന് തിരി തെളിച്ച് നടന്നു നീങ്ങുമ്പോള്‍ ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പങ്ങളെ പലകുറി കണ്ടിട്ടുണ്ട് ഈ വയോധിക.

ഒരിക്കല്‍പ്പോലും അവ തന്നെയോ, താന്‍ അവയെയോ ഉപദ്രവിച്ചിട്ടില്ലെന്ന് ഓമനയമ്മ പറയുന്നു. 2013 ല്‍ വനം വകുപ്പ് കാവ് സംരക്ഷണ പദ്ധതിയില്‍ അക്കരവിളാകം കാവിനെ ഉള്‍പ്പെടുത്തി. വര്‍ഷംതോറും വനംവകുപ്പ് 20,000 രൂപ കാവിന്റെ സംരക്ഷണത്തിനായി കാരണവര്‍ക്ക് നല്‍കുന്നുണ്ട്. പ്രായാധിക്യത്താല്‍ കാഴ്ചയ്‌ക്ക് അല്‍പ്പം മങ്ങലുണ്ടെങ്കിലും കാവിലെ കാര്യങ്ങള്‍ മുടക്കാന്‍ ഓമനയമ്മ ഒരുക്കമല്ല. 

തലമുറ കൈമാറികിട്ടിയ ദൈവനിയോഗമാണ് ഓമനഅമ്മയ്‌ക്ക് അക്കരവിളാകം കാവിന്റെ കാരണവര്‍ സ്ഥാനം. അതിനുമപ്പുറം വരുംതലമുറയ്‌ക്കായി കാത്തുവയ്‌ക്കുന്ന പൈതൃകസ്ഥാനവും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Sports

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.