രവി കോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദി കൗസ്തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമഃ
രവികോടി- അനേകം സൂര്യന്മാര്, ഫണിരാജന്‍- അനന്തന്, വനമാല- ഒരിക്കലും വാടാത്ത പുഷ്പങ്ങള്‍ കൊണ്ടുള്ള മാല, കൗസ്തുഭം-വിഷ്ണു മാറിലണിയുന്ന മാലയിെല രത്നം.
കോടിസൂര്യന്മാര് ഉദിച്ചാല്‍ എത്ര ശോഭയുണ്ടോ അതുപോലെ പ്രകാശിക്കുന്ന ചക്രായുധം കൈയില്‍ ധരിക്കുന്ന, ഇരിക്കാനും കിടക്കാനും നാഗരാജാവായ ആദിശേഷന് (അനന്തന്) എപ്പോഴും കൂടെയുള്ള, വനമാലയും മുത്തുമാലയും തുളസിമാലയും അതിവിശിഷ്ടമായ കൗസ്തുഭരത്നവും കൊണ്ട് അലംകൃതനായ ആ ഭഗവാന്റെ രൂപം സദാ മനസ്സില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ഭജിക്കുവാന്‍ ഇടയാക്കണേ, അതിനായി അങ്ങേയ്ക്ക് നമസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: