ന്യൂദല്‍ഹി: കൊടുംഭീകരന്‍ ഹാഫീസ് സെയ്ദ് അടക്കമുള്ള ഭീകരരില്‍ നിന്ന് വന്‍തോതില്‍ പണം പറ്റിയ കേസില്‍ വിഘടന വാദികളായ മസ്‌റത്ത് ആലം, ആസിയ ആന്ദ്രാബി, ഷബീര്‍ ഷാ എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തിയ വിഘടനവാദികള്‍ക്ക് 2017 മെയ് 30ന് എന്‍ഐഎ കുറ്റപത്രം നല്‍കിയിരുന്നു. ലഷ്‌ക്കര്‍ ഇ തൊയ്ബയുമായും അതിന്റെ മേധാവിയും കൊടുംഭീകരനുമായ ഹാഫീസ് സെയ്ദുമായും അടുത്ത ബന്ധമുള്ള ജമ്മു കശ്മീരിലെ ആന്ദ്രാബി സൈനികരെ കല്ലെറിയാന്‍ ഹാഫീസ് സെയ്ദില്‍ നിന്ന് വന്‍തോതില്‍ പണം വാങ്ങിയിരുന്നു.
















