Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജി. സ്മാരകമുയരുന്നില്ല, പിഴവുപറ്റുന്നത് ആര്‍ക്കാണ് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 02:59 pm IST
in Local News

കൊച്ചി: പ്രപഞ്ചത്തേയും പ്രകൃതിയേയും ദിവ്യ സ്‌നേഹത്തേയും കുറിച്ച് എഴുതിയ കവിക്ക് സ്മാരകം നിര്‍മിക്കാന്‍ പരിസ്ഥിതി പ്രശ്‌നം. ശാന്തിവനവവും മംഗളവനവും കാക്കാന്‍ താല്‍പര്യം കാട്ടാത്ത സര്‍ക്കാര്‍ അണക്കെട്ടുകള്‍ കെട്ടി ആഘോഷിക്കാന്‍ അധ്വാനിക്കുകയാണ്. രാജ്യത്ത് ആദ്യം ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച, എറണാകുളം സ്വദേശികൂടിയായ, വിശ്വദര്‍ശനത്തിന്റെ മഹാകവി ജി. ശങ്കരക്കുറുപ്പിന് 118 ാം ജന്മവര്‍ഷത്തിലും ജില്ലയില്‍ സ്മാരകമില്ല. 

കവിയുടെ 118ാം ജന്മവര്‍ഷം ജനങ്ങള്‍ ആഘോഷിക്കുന്നു, അദ്ദേഹത്തെ അനുസ്മരിക്കുന്നുവെന്നത്മാത്രം  മതി  സ്മാരകം. പക്ഷേ, മറ്റു പല മഹാന്മാര്‍ക്കും ഞൊടിയിടയില്‍ സ്മാരകം നിര്‍മിക്കുന്ന സംസ്ഥാന-പ്രാദേശിക ഭരണ സംവിധാനങ്ങള്‍ പ്രഖ്യാപനവും വാഗ്ദാനവും നടത്തിയിട്ടും കവിക്ക് സ്മാരകം നിര്‍മിക്കാന്‍ വൈകുന്നതിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. 

കവി ജി. ശങ്കരക്കുറുപ്പിന് കക്ഷിരാഷ്‌ട്രീയമില്ലായിരുന്നു. എന്നിട്ടും സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍മാണ തീരുമാനം തട്ടിക്കളിക്കുന്നുവെന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പാക്കാന്‍ ശുഷ്‌കാന്തി കാണിക്കുന്നില്ല എന്നതും ദുരൂഹമാണ്. 

ഗോശ്രീ പാലത്തിന് സമീപം മംഗളവനത്തില്‍നിന്ന് അകലെയല്ലാതെ ഒരേക്കര്‍ ഭൂമി അനുവദിക്കാമെന്ന് 2005 ലെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് 25 സെന്റ് ഭൂമി അനുവദിച്ചു. നഗരസഭ സ്മാരക നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച്‌ലക്ഷം രൂപയും വകയിരുത്തി. അപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസ്ഥ വന്നു, ഹരിത ബെല്‍റ്റായി നിലനിര്‍ത്തണമെന്ന്. കവിയുടെ സ്മാരകം ‘ഹരിത പട്ട’യിലാകണമെന്ന് പറയുമ്പോള്‍ സെക്രട്ടറിയേറ്റിലെ ‘കവികള്‍’ ഉദ്ദേശിച്ചതെന്താണെന്ന് നഗരസഭ ചോദിച്ചു. മറുപടിയില്ല. കാലം ടന്നു പോകുന്നു. സ്മാരകം മാത്രമില്ല. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച നഗരസഭാ വിഹിതം ഉപയോഗിക്കാതെ പാഴായി. ഇനിയിപ്പോള്‍ നഗരസഭയ്‌ക്ക് ഫണ്ടില്ലെന്ന കാരണം പറയാം. 

എന്നാല്‍ പല മാര്‍ഗങ്ങളുണ്ട് ഫണ്ട് സംഘടിപ്പിക്കാന്‍. എറണാകുളത്തെ  സാംസ്‌കാരിക പ്രവര്‍ത്തകരും സാംസ്‌കാരിക സംഘടനകളും ജനപ്രതിനിധികളും മനസുവെച്ചാല്‍ ഫണ്ട് കണ്ടെത്താവുന്നതേയുള്ളു. പക്ഷേ, നഗരസഭയാണ് ഭൂമിയുടെ കൈവശക്കാര്‍. നഗരസഭ വേണം മുന്‍കൈ എടുക്കാന്‍. 

ശ്രേഷ്ഠകവിയും വിശിഷ്ട രാജ്യസഭാംഗവുമായിരുന്ന, എറണാകുളത്തിന്റെ ലോക പ്രശസ്ത കവിക്ക് ഇനിയും സ്മാരകം ഉയരാത്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് ഓരോരുത്തരും മനസിരുത്തി ചിന്തിക്കണമെന്നും അടുത്ത ജന്മദിന വാര്‍ഷികം ആഘോഷിക്കുന്നത് ജി സ്മാരകത്തില്‍ വെച്ച് അതിപ്രൗഢമായി ആവണമെന്നും സ്മാരക സമിതി ജനറല്‍ സെക്രട്ടറി ഇ.എന്‍. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.