ഭക്ഷിപ്പതിന്നു ഗുഹപോലേ പിളര്‍ന്നു മുഖ-
മയ്യോ കൃതാന്തനിഹ പിന്‍പേ നടന്നു മമ
എത്തുന്നു ദര്‍ദ്ദുരമുരത്തോടെ പിന്പെയൊരു
സര്‍പ്പം കണക്കെ ഹരിനാണായണായ നമഃ
കൃതാന്തന്‍ ( കാലന്) ദര്‍ദ്ദുരം( തവള) ഉരത്തോടെ ( ഊറ്റത്തോടു കൂടി). ആഹാരം തേടി നടക്കുന്ന തവളയുടെ പിന്നാലെ ഒരു പാമ്പ് പാഞ്ഞടുക്കുന്നതു പോലെ മരണം ഗുഹപോലെ വലിയ വായും പിളര്‍ന്ന് എന്നെ വിഴുങ്ങുവാനായി അതിവേഗം എന്റെ പിന്നാലെ വരികയാണ്. അല്ലയോ ഭഗവാനേ എന്നെ ഈ ആപത്തില്‍ നിന്ന് രക്ഷിക്കണേ! മരണവക്ത്രത്തില്‍ അകപ്പെട്ടിരിക്കുമ്പോള്‍ പോലും ജീവിതാസക്തി കൈവിടാന്‍ മടിക്കുന്ന അവസ്ഥയെപ്പറ്റി എഴുത്തച്ഛന് അധ്യാത്മരാമായണത്തിലും കാവ്യാത്മകമായി വര്‍ണിക്കുന്നുണ്ടല്ലോ.
‘ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു’ എന്നീ വരികള്‍ പ്രസിദ്ധമാണല്ലോ. മനുഷ്യന് ജനിക്കുമ്പോള്‍ തന്നെ മരണവും കൂടെ ജനിക്കുന്നു എന്നു പറയാറുണ്ടല്ലോ. ഇവിടെ മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവികളുടേയും നൈസര്‍ഗിക പ്രവണതയാണ് എന്നു കൂടി ഓര്‍മിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: