ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇടയിലെ ചതിയുടെയും വഞ്ചനയുടെയും കഥ പറയുകയാണ് ദിശ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ ബിജു സംഗീത. ആര്‍ട്ട് ഹോം മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന, ക്യാമറ, എഡിറ്റിംഗ് എന്നിവയും ബിജു സംഗീത തന്നെയാണ് നിര്‍വ്വഹിക്കുന്നത്. കൊല്ലത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി. ഒരാള്‍ കള്ളന് എന്ന ചിത്രത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ നേടിയ അജീഷ് കൃഷ്ണയാണ് നായകന്. ‘എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായെത്തിയ സാധ്വിക വേണുഗോപാലാണ് നായിക. ഛായാമുഖം എന്ന ടെലിഫിലിമിലൂടെ സത്യജിത് റേ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ ബിജു സംഗീതയുടെ ആദ്യസിനിമയാണ് ദിശ.
ആര്‍ട്ട് ഹോം മീഡിയ നിര്‍മ്മിക്കുന്ന ‘ദിശയുടെ’ രചന സംവിധാനം, ക്യാമറ, എഡിറ്റിംഗ് – ബിജു സംഗീത. ഗാനങ്ങള്‍ – അനില്‍ ചേര്‍ത്തല, സംഗീതം – ഗിരീഷ് കൃഷ്ണ, പശ്ചാത്തലസംഗീതം -ദിലീപ് ബാബു, കല – ഗുലാബ്, മേക്കപ്പ് -വിനോദ് ചൂഴ, കോസ്റ്റ്യൂമര്‍ – ചിന്നുറെസി ചിറക്കര, പൊഡക്ഷന്‍ കണ്ട്രോളര് – അജീഷ് കൃഷ്ണ, മാനേജര്‍ -രമേശ് രഞ്ചന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – ഹിലാരി റോഷന്, ഹാരിസണ്‍, സ്റ്റില്‍-ഷിജു സംഗീത, ക്യാമറ അസിസ്റ്റന്റ്-സുനി.
അജീഷ് കൃഷ്ണ, ജയസാഗര്‍ കൊട്ടിയം, സാധ്വിക വേണു ഗോപാല്‍, ബിജു ഗോപാല്‍, ഷമീര്‍, വിജേഷ് കണ്ണൂര്‍, ദേവഗംഗ, ജിന്‍സി, ആദിത്യ, ക്രിസ്റ്റീന, കൃപ, ചിന്നു സുഭാഷ് എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: