Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വോട്ടായി പരിവര്‍ത്തനം ചെയ്യാന്‍…

എസ്.കെ by എസ്.കെ
Jun 2, 2019, 04:33 am IST
in Vicharam

എഴുത്തുകാരില്‍ പലരും ത്രികാല ജ്ഞാനികളാണ്. ഭൂതവും വര്‍ത്തമാനവും മാത്രമല്ല ഭാവിയും അവര്‍ക്കറിയാം. ഒരു പുസ്തക നിരൂപണത്തിലെ വാക്യം ഇങ്ങനെയാണ്. 

”കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടടുത്ത് പുറത്തുവന്ന ഖസാക്കിന്റെ ഇതിഹാസം എന്ന നോവലാണ് സഹൃദയത്വമോ വായനാചിന്താശീലങ്ങളോ സ്വന്തമായുള്ള ഏതൊരു മലയാളിയുടെയും ചിന്താധാരകളെയും ബോധതലത്തെ തന്നെയും അന്നും ഇന്നും എന്നും ഏറ്റവും സ്വാധീനിക്കുകയും വേട്ടയാടുകയും ചെയ്തിട്ടുള്ളത്.”

അന്നും ഇന്നിനുമൊപ്പം ‘എന്നും’ ചേര്‍ക്കുന്നത് ത്രികാലജ്ഞാനമുള്ളതുകൊണ്ടാവാം! ‘എക്കാലവും’ എന്ന പ്രയോഗത്തിലൂടെയാണ് ചിലര്‍ ത്രികാല ജ്ഞാനം പ്രകടിപ്പിക്കാറുള്ളത്. 

ഇതേ വാക്യത്തിലെ ‘സഹൃദയത്വമോ വായനാചിന്താശീലങ്ങളോ സ്വന്തമായുള്ള’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ‘സ്വന്തം’ ഇവിടെ അധികപ്പറ്റാണ്. സഹൃദയത്വവും വായനാശീലവും കടംകൊള്ളുന്നവരുണ്ടോ?

‘സ്വന്ത’മെന്നപോലെ ‘സ്വയ’വും ചിലരുടെ ദൗര്‍ബ്ബല്യമാണ്. 

”നീണ്ട 12 വര്‍ഷങ്ങളുടെ സപര്യയിലൂടെ പൂര്‍ത്തിയാക്കപ്പെട്ട ഈ കൃതി, സ്വന്തം ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം ‘ലെജന്‍ഡ്‌സ് ഓഫ് ഖസാഖ്’ എന്ന പേരില്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വയം പരിഭാഷപ്പെടുത്തിയപ്പോള്‍ അപ്പുക്കിളിയും കുഞ്ഞാമിനയും അള്ളാപ്പിച്ച മൊല്ലാക്കയും എന്നുവേണ്ട ചെതലിയും കൂമന്‍കാവും  പോതിയുടെ പുളിയും വരെ അതേ മിഴിവോടെ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.”

ഇതിലെ രണ്ട് ‘സ്വയ’വും ഉപേക്ഷിക്കാം. ഇംഗ്ലീഷ് പ്രൊഫസര്‍ക്കു മുന്നിലെ ‘ഒരു’വും ആവശ്യമില്ല. ഇവയെല്ലാം ഈ ദീര്‍ഘവാക്യത്തെ കൂടുതല്‍ വിരസമാക്കുന്നു. 

പത്രങ്ങളില്‍ നിന്ന്:

”രാഷ്‌ട്രീയപരമായ വ്യക്തിവിരോധമാണ് കൊലയ്‌ക്ക്കാരണമെന്ന് ക്രൈംബ്രാഞ്ച്.”

രാഷ്‌ട്രീയപരമായ -തെറ്റ് 

രാഷ്‌ട്രീയമായ – ശരി

കാര്‍ഷികപരമായ – തെറ്റ്

കാര്‍ഷികമായ – ശരി

”നിലവില്‍ 300 വീടുകളാണ് അസോസിയേഷന് കീഴിലുള്ളത്.”

‘നിലവില്‍’ ആവശ്യമില്ല

”മുതലാളിത്വ ആധുനികതയാണ് ഗാന്ധിയുടെയും മാര്‍ക്‌സിന്റെയും വിമര്‍ശന കേന്ദ്രം”. 

മുതലാളിത്വം – തെറ്റ്

മുതലാളിത്തം – ശരി

മുഖപ്രസംഗത്തില്‍ നിന്ന്:

”സമയം ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കില്ലെന്ന് പറയുന്ന ത്‌പോലെ ഇക്കാര്യത്തില്‍ സമയബന്ധിതമായ നടപടികള്‍ കൈക്കൊള്ളാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് കഴിയണം”. 

വികലമായ വാക്യം അസ്ഥാനത്തു ചേര്‍ത്ത ‘പോലെ’ അഭംഗിയും അര്‍ത്ഥശങ്കയും ഉണ്ടാക്കുന്നു. 

”സമയം ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കില്ല. ഇക്കാര്യത്തില്‍ സമയബന്ധിതമായ നടപടികള്‍ ഭരണകര്‍ത്താക്കള്‍ കൈക്കൊള്ളണം.” എന്നെഴുതിയാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. ആദ്യഭാഗം ഒഴിവാക്കിയാലും കുഴപ്പമില്ല. 

”മോദി-അമിത്ഷാ ദ്വയത്തിന്റെ അപ്രമാദിത്തത്വത്തിന് തത്കാലം ഇന്ത്യയില്‍ വെല്ലുവിളിയില്ലെന്ന് ചുരുക്കം.”

അപ്രമാദിത്തത്വം – തെറ്റ്

അപ്രമാദിത്വം – ശരി

പിന്‍കുറിപ്പ്:

രാഷ്‌ട്രീയമലയാളം: ”രാജീവിന്റെ ഇത്തരം ഇടപെടലുകളൊക്കെ അംഗീകരിക്കപ്പെട്ടപ്പോള്‍ തന്നെ വോട്ടായി ഇതിനെ പരിവര്‍ത്തനം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് വലിയഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിലേക്ക് നയിച്ചത്”. 

സാധാരണമലയാളം: ”ഇത്തരം ഇടപെടലുകളുണ്ടായിട്ടും രാജീവിന് ജനങ്ങള്‍ വോട്ട് ചെയ്തില്ല. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്.”

പൊതുജനശ്രദ്ധയ്‌ക്ക്: നിങ്ങള്‍ വോട്ട് ചെയ്യാന്‍ പഠിച്ചാല്‍പ്പോരാ, ‘വോട്ടായി പരിവര്‍ത്തനം ചെയ്യാ’നും പഠിക്കണം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.