Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷാ വരുമ്പോള്‍…

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 1, 2019, 06:38 am IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രീയത്തിലെ ചാണക്യന്‍ എന്നാണ് എതിരാളികള്‍ പോലും അമിത് ഷായ്‌ക്ക് നല്‍കുന്ന വിശേഷണം. ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായതും സംസ്ഥാനങ്ങള്‍ ഓരോന്നായി പിടിച്ചടക്കിയതും ഷാ അധ്യക്ഷനായതിന് ശേഷമാണ്. എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത രാഷ്‌ട്രീയ വേഗവും കഠിനാധ്വാനവും ശത്രുക്കളെ നിലംപരിശാക്കുന്ന തന്ത്രങ്ങളുമാണ് അദ്ദേഹത്തെ ഇതുവരെ, ഇന്ത്യ കാണാത്ത നേതാവാക്കി മാറ്റിയത്. ഏറ്റെടുത്ത വെല്ലുവിളികളെല്ലാം അതിജീവിച്ച്  ഷാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാകുമ്പോള്‍ ചര്‍ച്ചകള്‍ ഏറെ ഉയരുന്നതും അതിനാലാണ്. 

മോദിയെന്ന രാജാവിന്റെ സര്‍വ സൈന്യാധിപനായ അമിത് ഷാ മന്ത്രിസഭയിലെത്തുന്നത് ഗുജറാത്തിന്റെ തനിയാവര്‍ത്തനം കൂടിയാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത് ഷാ ആയിരുന്നു. അന്നത്തെ ഭീകരവാദ വിരുദ്ധ നടപടികള്‍ വിവാദമാക്കി കേസില്‍ക്കുടുക്കാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്രമമില്ലാതെ പരിശ്രമിച്ചു. അതിന് ഫലവുമുണ്ടായി- മൂന്ന് മാസത്തോളം ഷായെ ജയിലില്‍ അടച്ചു. ഗുജറാത്തില്‍നിന്ന് നാടുകടത്തി. എന്നാല്‍ പിന്നീട് കുറ്റവിമുക്തനായി അദ്ദേഹം തിരിച്ചെത്തി. അന്ന് വേട്ടയാടിയവരെല്ലാം ഇന്ന് ഷായുടെ ഔദ്യാര്യവും പ്രതീക്ഷിച്ച് ദല്‍ഹിയില്‍ രാഷ്‌ട്രീയ ജീവിതം തള്ളിനീക്കുന്നത് കാലത്തിന്റെ കാവ്യനീതിയാകാം. 

 രാജ്യസുരക്ഷ ഏറ്റവും പ്രചാരണ വിഷയമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഭീകരത നയമാക്കിയ അയല്‍രാജ്യത്തിന്റെ ഭീഷണിക്ക് സൈനിക ശക്തിയുപയോഗിച്ച് ഇന്ത്യ മറുപടി നല്‍കി. ആക്രമണങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നിന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെ കണ്ടു ശീലിച്ച ഇന്ത്യക്ക് നരേന്ദ്ര മോദി അത്ഭുതമായി മാറിയതും അങ്ങനെയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത മാത്രമല്ല, അതിര്‍ത്തിക്കുള്ളിലെ രാജ്യദ്രോഹികളും തിരിച്ചടിയില്‍ വിറങ്ങലിച്ചു. കമ്യൂണിസ്റ്റ് ഭീകരതയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദവും നിലനില്‍പ്പ് ഭീഷണിയിലാണ്. കശ്മീരില്‍ ജിഹാദികള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അമിത് ഷായുടെ വരവിനെ പ്രതിപക്ഷമുള്‍പ്പെടെ നോക്കിക്കാണുന്നത്. 

ബിജെപിയുടെ ആദര്‍ശങ്ങളിലും നയങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് ഷാ. വിദേശ ഫണ്ടുകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് എന്‍ജിഒകളുടെ എഫ്‌സിആര്‍എ അനുമതികള്‍ റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വലിയ രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടായിട്ടും വോട്ടിന് വേണ്ടി നിലപാട് മാറ്റാന്‍ ഷാ തയ്യാറായില്ല. രാജ്യത്തിരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍, കമ്യൂണിസ്റ്റ്-ജിഹാദി ഭീകരത, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവയുടെ ഭാവിയാണ് അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധത്തിലും ആഭ്യന്തര വകുപ്പിന് നിര്‍ണായക പങ്കാണുള്ളത്. കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടുന്ന ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പോലീസ്. 

 കഴിഞ്ഞ സര്‍ക്കാരിലെ ഭൂരിഭാഗം മന്ത്രിമാരെയും മോദി നിലനിര്‍ത്തിയിട്ടുണ്ട്. ഒരു സീറ്റ് പോലും നല്‍കാത്ത കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിത്യം ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു. എസ്. ജയശങ്കര്‍, ഹര്‍ദീപ് സിങ് പുരി, ആര്‍.കെ. സിങ് എന്നിവര്‍ മന്ത്രിസഭയില്‍ ഇടംനേടിയത് ഉദ്യോഗസ്ഥരിലുള്ള പ്രധാനമന്ത്രിയുടെ താല്‍പ്പര്യം വീണ്ടും വ്യക്തമാക്കി. കഴിവും കഠിനാധ്വാനവുമാണ് യോഗ്യതയായത്. ‘മോദി അസാധ്യമായത് സാധ്യമാക്കുന്നു’ എന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. 2024ല്‍ പുതിയ ഇന്ത്യ സാധ്യമാക്കുന്നതിനുള്ള മികച്ച സംഘമാണ് മോദിയുടേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.