ചില ഔഷധപ്രയോഗങ്ങള്‍: അരലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം കൊത്തമല്ലി നന്നായി തിളപ്പിച്ച് അതില്‍ നിന്ന് 100 മില്ലിയെടുത്ത് 20 മില്ലി തേനും ഒരു സ്പൂണ്‍ പഞ്ചസാരയോ അല്ലെങ്കില്‍ കല്ക്കണ്ടമോ ചേര്‍ത്തിളക്കി, കൊച്ചുകുട്ടികള്‍ക്ക് കൊടുത്താല്‍ മലബന്ധവും മൂത്രതടസ്സവും മാറി നല്ല ആരോഗ്യം ലഭിക്കും. ഇത് ഗ്രേപ്പ് വാട്ടറിനു പകരം കൊടുക്കാവുന്നതാണ്.
ഏത്തവാഴച്ചുണ്ട് നീലപ്പോളകള് കളഞ്ഞ് ചെറുതായി അരിഞ്ഞ് അതില്‍ 20ഗ്രാം മല്ലിയിലയും 20 ഗ്രാം കുടകന്‍ സമൂലം അരിഞ്ഞതും 20 ഗ്രാം മഞ്ഞള്‍പൊടിയും ചേര്‍ത്ത് വെയ്ക്കുക. 200മില്ലി നറുനെയ്യില്‍ 50 ഗ്രാം കടുക് മൂപ്പിച്ച ശേഷം 50 ഗ്രാം ചുവന്നുള്ളി അരിഞ്ഞതിട്ട് മൂപ്പിക്കുക. ചുവന്നുള്ളി മൂത്തുകഴിയുമ്പോള്‍ വാഴച്ചുണ്ട് ഉള്‍പ്പെടെ അരിഞ്ഞു വെച്ചിരിക്കുന്ന സാധനങ്ങള്‍ ഇട്ട് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഇന്തുപ്പ് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റിയ ശേഷം നന്നായി ഇളക്കുക. ഇതത്രയും മൂന്നു ദിവസം കൊണ്ട് ഭക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ രക്തത്തിലെ ഹീമോഗ്ലോബിനും ബ്ലഡ്കൗണ്ടും അതിശയകരമായി മെച്ചപ്പെടും.
മല്ലിയിലയും കൊത്തമല്ലിയും സമം തൂക്കത്തിലെടുത്ത് പൊടിച്ച് അരിക്കാടിയില്‍ ചാലിച്ച് കല്‍ക്കണ്ടവും ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളിലെ ചുമയും ശ്വാസം മുട്ടലും ശമിക്കും. മല്ലിയിലയും ചന്ദനവും സമമായെടുത്ത് പച്ചപ്പാലില്‍ അരച്ച് നെറ്റിയിലും നെറുകയിലും തേച്ചാല്‍ ഗര്‍ഭിണികളിലെ തലവേദന ശമിക്കും.
മല്ലിയില വായിലിട്ട് കടിച്ചു ചവച്ചാല്‍ മോണപഴുപ്പ് മാറും. പ്രസവിച്ച സ്ത്രീകളിലെ അടിവയറ്റിലെ വേദന മാറാന്‍ അഞ്ച് ഗ്രാം മല്ലിപ്പൊടി രണ്ട് സ്പൂണ്‍ ശര്‍ക്കരയില്‍ കുഴച്ച്, ദിവസം രണ്ടു നേരം വീതം ഒരാഴ്ച സേവിച്ചാല്‍ മതി.
അഞ്ച് ഗ്രാം മല്ലിപ്പൊടി ഗോമൂത്രത്തില്‍ ചാലിച്ച് കഴിച്ചാല്‍ എല്ലാവിധ മൂത്രതടസ്സവും മാറും.
മല്ലി, കറികള്‍ക്കുള്ള മസാലകളില്‍ ധാരാളമായി ഉപയോഗിക്കുന്നു,. വളര്‍ത്തു പന്നികള്‍ക്ക് മല്ലിയിലയും മല്ലി കഴുകിയ വെള്ളവും മാരകവിഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: